Quantcast

അമിത് ഷാ കേന്ദ്രമന്ത്രിയാകും; മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചവര്‍ ഇവരാണ്..

ധനവകുപ്പോ ആഭ്യന്തര വകുപ്പോ കൈകാര്യം ചെയ്യും.

MediaOne Logo

Web Desk

  • Published:

    30 May 2019 11:25 AM GMT

അമിത് ഷാ കേന്ദ്രമന്ത്രിയാകും; മോദി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചവര്‍ ഇവരാണ്..
X

നീണ്ട ചർച്ചകൾക്കൊടുവിൽ ബി.ജെ.പി മന്ത്രിമാരുടെ പട്ടിക തയ്യാറാകുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിയാകും. അമിത് ഷായെ അനുമോദിച്ച് ബി.ജെ.പി ഗുജറാത്ത് പ്രസിഡന്‍റ് ട്വീറ്റ് ചെയ്തു. ധനവകുപ്പോ ആഭ്യന്തര വകുപ്പോ കൈകാര്യം ചെയ്യും.

രവിശങ്കര്‍ പ്രസാദ്, രാംവിലാസ് പാസ്വാന്‍, പ്രകാശ് ജാവ്ദേക്കര്‍, സുഷമ സ്വരാജ്, സ്മൃതി ഇറാനി, നിര്‍മല സിതാരാമന്‍, പീയുഷ് ഗോയല്‍, കിരണ്‍ റിജിജു, ജിതേന്ദ്ര സിങ്, സദാനന്ദ ഗൌഡ, സാധ്വി നിരഞ്ജന്‍ ജ്യോതി, ഭൂപേന്ദര്‍ യാദവ്, ഗിരിരാജ് സിങ്, ജി.കിഷന്‍ റെഡ്ഡി, മന്‍സൂഖ് എല്‍ മാണ്ഡവിയ, മുക്താര്‍ അബ്ബാസ് നഖ്വി, ബബുല്‍ സുപ്രിയോ, രാംദാസ് അത്താവലെ എന്നിവര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചു. ഇവരോട് സത്യപ്രതിജ്ഞാ ചടങ്ങിന് തയ്യാറാകാന്‍ അമിത് ഷാ നിര്‍ദേശിച്ചു.

അകാലിദളിന്‍റെ ഹര്‍ സിംറത്ത് കൌര്‍ ബാദല്‍ മന്ത്രിയാകും. ശിവസേനയിലെ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് എന്നിവരും മന്ത്രിസഭയിലുണ്ടാകും. നിയുക്ത മന്ത്രിമാരുമായി സത്യപ്രതിജ്ഞക്ക് മുമ്പ് നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ആകെ 60 മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് സൂചന.

TAGS :

Next Story