Quantcast

ജീവന് ഭീഷണി; ഉന്നാവ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത് 35 തവണ

കഴമ്പില്ലെന്ന് കണ്ടാണ് പരാതികള്‍ തള്ളിയതെന്നാണ് പൊലീസ് വിശദീകരണം.

MediaOne Logo

Web Desk

  • Published:

    31 July 2019 7:41 AM GMT

ജീവന് ഭീഷണി; ഉന്നാവ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത് 35 തവണ
X

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവ് പെണ്‍കുട്ടി പൊലീസിന് 35 തവണ പരാതി നല്‍കിയെന്ന് വെളിപ്പെടുത്തല്‍. എല്ലാ പരാതികളും പൊലീസ് തള്ളി. പെണ്‍കുട്ടി സുപ്രിംകോടതിക്ക് അയച്ച കത്ത് ഇതുവരെ കൈമാറാത്തതില്‍ ചീഫ്ജസ്റ്റിസ് സെക്രട്ടറി ജനറലിനോട് വിശദീകരണം തേടി. കത്ത് നാളെ സുപ്രീംകോടതി പരിഗണിക്കും. അപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി.

വാഹനാപകടം സംഭവിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പെണ്‍കുട്ടി കത്തയച്ചത്. എന്നാല്‍ ഇത് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ ചീഫ് ജസ്റ്റിസിന് കൈമാറിയില്ല. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി 35 തവണ പൊലീസിന് പരാതി നല്‍കിയിരുന്നെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്.

ये भी पà¥�ें- ഉന്നാവ് പെണ്‍കുട്ടിയുടെ അപകടം; ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കേസെടുത്തു  

ये भी पà¥�ें- ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു

കഴമ്പില്ലെന്ന് കണ്ടാണ് പരാതികള്‍ തള്ളിയതെന്നാണ് പൊലീസ് വിശദീകരണം. പരാതികള്‍ പുനരന്വേഷിക്കുമെന്ന് ലക്‌നൗ എ.ഡി.ജി.പി അറിയിച്ചു.

പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ വാഹനാപകടത്തിലെ ഗൂഢാലോചനയില്‍ അന്വേഷണം നടത്താന്‍ ഇന്നലെ രാത്രിയാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് അടക്കം പത്ത് പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വധശ്രമം, വധ ഭീഷണി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് മറ്റൊരു കേസും എടുത്തിട്ടുണ്ട്.

TAGS :

Next Story