Quantcast

മഹാരാഷ്ട്രയില്‍ ബി.ജെ.പി വെട്ടില്‍; മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന

288 സീറ്റുള്ള മഹാരഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം 145 ല്‍ അധികം സീറ്റ് നേടി കേവല ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു. ഇതില്‍ നൂറോളം സീറ്റില്‍ ബി.ജെ.പിയും 60-ഓളം സീറ്റില്‍ ശിവസേനയുമാണ് മുന്നേറുന്നത്. 

MediaOne Logo

National Desk

  • Published:

    24 Oct 2019 11:50 AM GMT

മഹാരാഷ്ട്രയില്‍ ബി.ജെ.പി വെട്ടില്‍; മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന
X

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് മുന്നേറ്റം. കഴിഞ്ഞ തെര‍ഞ്ഞെടുപ്പിനേക്കാള്‍ 40 സീറ്റ് നഷ്ടമായെങ്കിലും ബി.ജെ.പി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കൂടുതല്‍ സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസും എന്‍.സി.പിയും നില മെച്ചപ്പെടുത്തി. ഫലം വ്യക്തമായതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയത് എന്‍.ഡി.എയുടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാക്കി.

288 സീറ്റുള്ള മഹാരഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം 145 ല്‍ അധികം സീറ്റ് നേടി കേവല ഭൂരിപക്ഷം ഉറപ്പാക്കി കഴിഞ്ഞു. ഇതില്‍ നൂറോളം സീറ്റില്‍ ബി.ജെ.പിയും 60-ഓളം സീറ്റില്‍ ശിവസേനയുമാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ 140 ലധികം സീറ്റ് നേടിയ ബി.ജെ.പിക്ക് ഇത്തവണ 40 സീറ്റുകൾ നഷ്ടമായി. തെരഞ്ഞെടുപ്പിന് മുന്പ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മുന്നണിയായി മത്സരിച്ച ശിവസേന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സമ്മര്‍ദ തന്ത്രവുമായി രംഗത്തെത്തി. രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും അതില്‍ ആദ്യ ഊഴം വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം.

ശിവസേനയില്ലെങ്കില്‍ ബി.ജെ.പിക്ക് സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിയുടെ സഹായം വേണം. അതിനാല്‍ ശിവസേനയുടെ നീക്കത്തോട് കരുതലോടെയാണ് ബി.ജെ.പി പ്രതികരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളും നില മെച്ചപ്പെടുത്തി. നേരത്തെ 29 സീറ്റുണ്ടായിരുന്ന എന്‍.സി.പി നിലവില്‍ 56 സീറ്റില്‍ മുന്നേറുന്നുണ്ട്. 27 സീറ്റ് മാത്രമായിരുന്ന കോണ്‍ഗ്രസ് 45 സീറ്റില്‍ മുന്നിലാണ്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നിടത്തും ‌പ്രകാശ് അംബേദ്കറുടെ പാര്‍ട്ടി ഒരു സീറ്റിലും മുന്നിലാണ്.

TAGS :

Next Story