Quantcast

ശരീരമാസകലം മുറിവുമായി മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ കുരങ്ങന്‍ ; വീഡിയോ വൈറല്‍

മെഡിക്കല് ഷോപ്പിന് സമീപം പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറത്തുനിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍ നിലയുറപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    21 Nov 2019 4:57 AM GMT

ശരീരമാസകലം മുറിവുമായി മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ കുരങ്ങന്‍ ; വീഡിയോ വൈറല്‍
X

ശരീരം മുഴുവനും ചോരയൊലിപ്പിച്ച് മുറിവുകളുമായി മെഡിക്കല് ഷോപ്പിലെത്തിയ കുരങ്ങനെ അന്തം വിട്ടിരിക്കുകയാണ് പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലുളള മല്ലാപൂരിലുള്ളവര്. കുരങ്ങന് വന്നത് മരുന്ന് വാങ്ങാനാണെന്ന് മനസിലായപ്പോള് മെഡിക്കല് ഷോപ്പുകാരനും ഞെട്ടി. കുരങ്ങനെ കാണാന് നാട്ടുകാരും മൊബൈല് ക്യാമറയുമായി എത്തിയപ്പോള് സംഗതി വൈറലാവുകയും ചെയ്തു.

മെഡിക്കല് ഷോപ്പിന് സമീപം പാര്ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ പുറത്തുനിന്നും ചാടിയാണ് മെഡിക്കല്‍ ഷോപ്പിന്റെ കൗണ്ടറില്‍ കുരങ്ങന്‍ നിലയുറപ്പിച്ചത്. കുരങ്ങുകള്‍ തമ്മിലുളള വഴക്കിനിടെയാകാം മുറിവേറ്റതെന്നാണ് കരുതുന്നത്. വേദന കൊണ്ട് പുളഞ്ഞെത്തിയ കുരങ്ങ് എത്തിയപ്പോള്‍ മരുന്നിനാണെന്ന് മനസ്സിലാക്കിയ മെഡിക്കല്‍ ഷോപ്പ് ഉടമ ആഞ്ജും അജിം ഉടന്‍ തന്നെ മരുന്ന് നല്‍കി. മുറിവുകളില്‍ മരുന്നുകള്‍ പുരട്ടി. വേദനസംഹാരിയായ ഗുളികയും വെളളവും നല്‍കി. യാതൊരു എതിര്‍പ്പും കൂടാതെ കുരങ്ങ് എല്ലാം വാങ്ങിക്കഴിച്ചു. ഷോപ്പിലെ ജീവനക്കാരനോട് മുറിവുകളില്‍ ഓയില്‍മെന്റ് പുരട്ടാനും കുരങ്ങ് ആഗ്യം കാണിക്കുന്നുണ്ടായിരുന്നു.

മരുന്നു വാങ്ങാനെത്തിയ മൊനിറുള്‍ ഇസ്ലാം എന്നയാളാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിട്ടുണ്ട്. മരുന്നു പുരട്ടിയ ശേഷം മെഡിക്കല്‍ ഷോപ്പിന് മുന്നിലുളള മേശയില്‍ ഒരു മണിക്കൂറോളം വിശ്രമിച്ച ശേഷമാണ് കുരങ്ങന്‍ അവിടെ നിന്നും മടങ്ങിയത്.

TAGS :

Next Story