‘ഓ മൈ ഗോഡ് ഞാന്‍ മറന്നുപോയി’; ശനിദശ മാറാതെ റാണു മണ്ഡല്‍, പിടിവിടാതെ ട്രോളന്‍മാരും
മറവി മനുഷ്യസഹജമാണെങ്കിലും റാണുവിന്റെ മറവിയെ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്
സോഷ്യല്‍ മീഡിയ ഗായിക റാണു മണ്ഡലിന് ശനിദശ മാറിയിട്ടില്ലെന്ന് തോന്നുന്നു. റാണു തൊടുന്നതെല്ലാം ഇപ്പോള്‍ കുഴപ്പത്തിലാവുകയാണ്. മേക്കോവറിന് പിന്നാലെ റാണു പാട്ടിന്റെ വരികള്‍ മറന്നുപോയതാണ് ഇപ്പോള്‍ പുതിയ പൊല്ലാപ്പായി മാറിയിരിക്കുന്നത്. മറവി മനുഷ്യസഹജമാണെങ്കിലും റാണുവിന്റെ മറവിയെ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷ്മിയുടെ ഗാനം ആലപിച്ചു കൊണ്ടാണ് റാണു പിന്നണി ഗാന രംഗത്തേയ്ക്ക് ചുവട് വെച്ചത് . സിനിമ പുറത്തിറങ്ങുന്നതിനും മുൻപ് തന്നെ റാണു ആലപിച്ച തേരി മേരി തേരി മേരി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിതാ സ്വന്തം ഗാനം മറന്നിരിക്കുകയാണ് സെൻസേഷണൽ ഗായിക. മാധ്യമ പ്രവർത്തക ബർഖ ദത്ത് അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു സംഭവം.
ये à¤à¥€ पà¥�ें- അമ്പരിപ്പിക്കുന്ന മേക്കോവറില്‍ റാണു മണ്ഡല്‍; ഗായികയെ ട്രോളി സോഷ്യല്‍ മീഡിയ
റാണുവിനോട് ഒരു ഗാനം ആലപിക്കാൻ പറയുകയായിരുന്നു. ഉടൻ തന്നെ ഹിമേഷ് ജി യ്ക്കൊപ്പമുള്ള ഗാനം ആലപിക്കാമെന്ന് പറഞ്ഞ് ഗായിക മൈക്ക് എടുത്തു. എന്നാൽ മൈക്കും പിടിച്ച് കുറച്ചു നേരം വേദിയിൽ മിണ്ടാതെ നിൽക്കുകയായിരുന്നു . കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഓഫ് മൈ ഗോഡ്., ഐ ഫോർഗറ്റ് ഇറ്റ് എന്ന് റാണു പറയുകയായിരുന്നു. ഞൊടിയിട കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. ട്രോളന്‍മാരും റാണുവിനെ വെറുതെ വിട്ടില്ല. റാണുവിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.
Adjust Story Font
16