തോക്കിന് മറുപടി തോക്കുകൊണ്ട്, യുവാക്കള്‍ ക്രിസ്തുമസ് ആഘോഷിക്കൂ; മംഗളൂരു പോലീസ് വെടിവെപ്പിനെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി
പ്രക്ഷോഭങ്ങളുടെ ഭാഗമാകാതെ ക്രിസ്തുമസ് അവധി ദിനങ്ങള്‍ യുവാക്കള്‍ ആഘോഷിക്കണമെന്നും രാജ ആവശ്യപ്പെട്ടു
മംഗളൂരുവില്‍ രണ്ട് പേരുടെ കൊലപാതകത്തിന് കാരണമായ പൊലീസ് വെടിവെപ്പിനെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. തോക്കുകള്‍ക്ക് തോക്ക് കൊണ്ട് തന്നെയാവും മറുപടി നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ ജലീല്‍, നൗഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
നൂറുകണക്കിന് ആളുകളെ കൊല്ലാനാണ് അവര്‍ വന്നത്. പൊലീസിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. വെടിവെക്കുക മാത്രമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്ന ഏക പോംവഴി. പൊലീസുകാരെയും പ്രക്ഷോഭകാരികള്‍ ആക്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യം മുഴുവന്‍ കത്തിക്കുകയാണ് പ്രക്ഷോഭകാരികള്‍. പ്രക്ഷോഭങ്ങളുടെ ഭാഗമാകാതെ ക്രിസ്തുമസ് അവധി ദിനങ്ങള്‍ യുവാക്കള്‍ ആഘോഷിക്കണമെന്നും രാജ ആവശ്യപ്പെട്ടു.
അതിനിടെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ ശനിയാഴ്ച്ച മംഗളൂരുവിലേക്ക് നടത്താനിരുന്ന യാത്ര മാറ്റിവെക്കണമെന്ന് മംഗളൂരു പൊലിസ് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംഘര്‍ഷത്തിനു നേരെ പൊലിസ് വെടിവെപ്പുണ്ടായ സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ സന്ദര്‍ശനം ക്രമസമാധാന പ്രശനത്തിനിടയാക്കുമെന്ന് കാണിച്ച് പൊലിസ് സിദ്ധരാമയ്യക്ക് നോട്ടിസ് അയച്ചു.
സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പൊലിസ് നടപടി മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
Adjust Story Font
16