യാത്രക്കാര്‍ക്ക് ഭക്ഷണവും മാസ്കും നല്‍കി ഡല്‍ഹി എയര്‍പോര്‍ട്ട് ജീവനക്കാര്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
കോവിഡിന്റെ 19ന്റെ ഭീതിയില്‍ ലോകം അതീവജാഗ്രതയില്‍ കഴിയുമ്പോള്‍ സേവനം കൊണ്ട് മാതൃകയാവുകയാണ് ഡല്‍ഹി എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍. യാത്രക്കാര്‍ക്ക് സൌജന്യ ഭക്ഷണവും മാസ്കും നല്‍കിയാണ് തലസ്ഥാനത്തെ എയര്‍പോര്‍ട്ടിലുള്ള ജീവനക്കാര്‍ വ്യത്യസ്തരാകുന്നത്. ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
സിറ്റിംഗ് ഏരിയയിൽ ക്ഷമയോടെ കാത്തിരിക്കുന്ന യാത്രക്കാർക്ക് ജീവനക്കാര്‍ മാസ്കും ഭക്ഷണവും നൽകുന്നത് വീഡിയോയില്‍ കാണാം. പുഞ്ചിരിയോടെ സഹായങ്ങള്‍ സ്വീകരിക്കുന്ന യാത്രക്കാര്‍ ജീവനക്കാരെ അഭിനന്ദിക്കുന്നുമുണ്ട്.
ഈ പരീക്ഷണ സമയത്ത് നിങ്ങളുടെ പ്രോത്സാഹനമാണ് ഞങ്ങളെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നത്. യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
യാത്രാ നിരോധനത്തിനും കോവിഡ് ഭീതിക്കുമിടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ഇത് ആശങ്കകളുടെ സമയമാണ്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികളെ സ്വാഗതം ചെയ്യുകയാണ് സോഷ്യല്‍മീഡിയ.
ഡല്‍ഹിയില്‍ 26 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.വേണ്ടി വന്നാല്‍ ഡല്‍ഹി പൂര്‍ണ്ണമായും അടച്ചിടുമെന്ന് മുഖ്യമന്ത്രി കേജ്‍രിവാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Adjust Story Font
16