Quantcast

കൊറോണ ബോധവത്ക്കരണവുമായി പഞ്ചാബ് പൊലീസിന്റെ ഭംഗ്ര ഡാന്‍സ്

പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    23 March 2020 8:06 AM GMT

കൊറോണ ബോധവത്ക്കരണവുമായി പഞ്ചാബ് പൊലീസിന്റെ ഭംഗ്ര ഡാന്‍സ്
X

ലോകമാകെ കോവിഡിനെ തുരത്തിയോടിക്കാനുള്ള ശ്രമത്തിലാണ്. ആരോഗ്യരംഗത്തുള്ളവര്‍ മാത്രമല്ല.സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ കോറോണക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. പഞ്ചാബ് പൊലീസും ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. ഭംഗ്ര ഡാന്‍സ് കളിച്ചാണ് പഞ്ചാബ് പൊലീസ് ബോധവത്ക്കരണവുമായി എത്തിയിരിക്കുന്നത്.

പഞ്ചാബ് ഡിജിപി ദിന്‍കര്‍ ഗുപ്ത തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്തമായ ബാരി ബര്‍സിയുടെ ഗാനത്തിനൊപ്പമാണ് പൊലീസുകാര്‍ ചുവടുവച്ചിരിക്കുന്നത്. പക്ഷെ വരികള്‍ക്ക് മാറ്റമുണ്ടെന്ന് മാത്രം. കൊറോണയെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പഞ്ചാബി നാടോടിഗാനത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.

'' നിർദ്ദേശങ്ങൾ പാലിക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇടയ്ക്കിടെ കൈ കഴുകുക, വീട്ടിൽ തന്നെ തുടരുക, സുരക്ഷിതമായി തുടരാൻ സാമൂഹിക അകലം പാലിക്കുക. ബോധവത്ക്കരണത്തിന്റെ ഭാഗമായി എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' എന്ന അടിക്കുറിപ്പോടെയാണ് ഡിജിപി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടരാതിരിക്കാന്‍ ജനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വീഡിയോയില്‍ പ്രതിപാദിക്കുന്നുണ്ട്.ചുമയ്ക്കുമ്പോള്‍ വായ മൂടണമെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും വീഡിയോയില്‍ പറയുന്നു. പഞ്ചാബ് പൊലീസിന്റെ വീഡിയോയെ കയ്യടിയോടെയാണ് ആളുകള്‍ സ്വാഗതം ചെയ്യുന്നത്. മികച്ച ഉദ്യമമെന്നും മനോഹരമായ വീഡിയോയെന്നുമാണ് കമന്റ

TAGS :

Next Story