ലോക് ഡൌണ്‍ ലംഘിച്ച് പ്രഭാത സവാരി; യോഗ ചെയ്യിപ്പിച്ച് മഹാരാഷ്ട്ര പൊലീസ്
പൂനെയിലെ ബിബ്‍വേദിയിലാണ് സംഭവം നടന്നത്
ലോക് ഡൌണ്‍ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയവരെക്കൊണ്ട് യോഗ ചെയ്യിപ്പിച്ച് പൊലീസ്. പൂനെയിലെ ബിബ്‍വേദിയിലാണ് സംഭവം നടന്നത്.
രാജ്യമാകെ കടുത്ത നിയന്ത്രണത്തില്‍ കഴിയുമ്പോള്‍ വ്യാഴാഴ്ച രാവിലെയാണ് കുറച്ചുപേര്‍ പ്രഭാതസവാരിക്കിറങ്ങിയത്. ഇത് ശ്രദ്ധയില്‍ പെട്ട പൊലീസ് ശിക്ഷയായി ഇവരെക്കൊണ്ട് യോഗ ചെയ്യിപ്പിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 3,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 187 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 295 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 12,380 കോവിഡ് കേസുകളാണ് രാജ്യത്ത് വ്യാഴാഴ്ച വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 32 പേരാണ് മരിച്ചത്.
Next Story
Adjust Story Font
16