Quantcast

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബി.പി.സി.എല്‍

കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബി.പി.സി.എല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

MediaOne Logo

  • Published:

    27 May 2020 4:38 PM GMT

പാചകവാതകം വാട്‌സ്ആപ് വഴി ബുക്ക് ചെയ്യാമെന്ന് ബി.പി.സി.എല്‍
X

ഇന്നു മുതല്‍ ഭാരത് പെട്രോളിയത്തിന്റെ പാചകവാതക സിലിണ്ടറുകള്‍ വാട്‌സ്ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. രാജ്യത്ത് എഴ് കോടിയിലേറെ ഉപഭോക്താക്കളുണ്ട് ഭാരത് പെട്രോളിയത്തിന്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ബി.പി.സി.എല്‍ അധികൃതര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെറുപ്പക്കാരും പ്രായമുള്ളവരും ഒരുപോലെ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനെന്ന നിലയിലാണ് വാട്‌സ്ആപ് ഉപയോഗിച്ച് പാചകവാതകം ബുക്ക് ചെയ്യാനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണ് ബി.പി.സി.എല്‍ എല്‍.പി.ജി വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പീതാംബരന്‍ അറിയിച്ചത്.

വാട്‌സ്ആപ് വഴി ബുക്കു ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഉടന്‍ തന്നെ കണ്‍ഫര്‍മേഷന്‍ മെസേജും ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി തന്നെ പാചകവാതകത്തിന്റെ പണം അടക്കുന്നതിനേയും കമ്പനി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബി.പി ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ് വഴി പാചകവാതകം ബുക്കു ചെയ്യാന്‍- ആദ്യം 1800224344 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് വാട്‌സ്ആപ് വഴി ഈ നമ്പറിലേക്ക് 'Hi' എന്ന സന്ദേശം അയക്കുക. തുടര്‍ന്ന് 'Book' എന്നോ '1' എന്നോ അയച്ചാല്‍ പാചകവാതകം ബുക്ക് ചെയ്യാനാകും.

TAGS :
Next Story