Quantcast

സിംഹമാണെങ്കിലും വായില്‍ നോക്കി നടന്നാല്‍ ഇങ്ങിനെയിരിക്കും; ചിരി പടര്‍ത്തി ഒരു വീഡിയോ

ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

MediaOne Logo

  • Published:

    8 Jun 2020 7:36 AM GMT

സിംഹമാണെങ്കിലും വായില്‍ നോക്കി നടന്നാല്‍ ഇങ്ങിനെയിരിക്കും; ചിരി പടര്‍ത്തി ഒരു വീഡിയോ
X

കാര്യം സിംഹമൊക്കെയാണ്, കാട്ടിലെ രാജാവാണ്.. പക്ഷെ നേരെ നോക്കി നടന്നില്ലെങ്കില്‍ വല്ല കുഴിയിലോ വെള്ളത്തിലോ വീഴും. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയെ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. ഏതോ ഒരു മൃഗശാലയിലെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. രണ്ട് സിംഹങ്ങളെ വീഡിയോയില്‍ കാണാം. അതിലൊരാള്‍ എവിടെയോ നോക്കി പതിയെ നടക്കുന്നതിനിടയില്‍ അറിയാതെ വെള്ളത്തില്‍ വീഴുന്നതാണ് വീഡിയോയിലുള്ളത്. വെള്ളത്തില്‍ വീണെങ്കിലും വീണത് വിദ്യയാക്കി നീന്തി കരയിലെത്താനും കാട്ടിലെ രാജാവ് ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് നോക്കി നില്‍ക്കുന്ന വേറൊരു സിംഹം കൂട്ടുകാരനെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.

ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിങ്ങളുടെ ശിരസ് ഉയര്‍ത്തിപ്പിടിക്കുക, കാലുകള്‍ മണ്ണില്‍ ഉറച്ചു നില്‍ക്കട്ടെ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

TAGS :

Next Story