കോവിഡിനെ തുരത്താൻ ‘ഭാഭിജി പപ്പട’വുമായി കേന്ദ്രമന്ത്രി; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ആന്റിജൻ ഉത്പാദിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ഭാഭിജി പപ്പടത്തിലുണ്ടെന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്.
കോവിഡ് പ്രതിരോധത്തിന് പപ്പടം കഴിച്ചാൽ മതിയെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഭാഭിജി പപ്പടം എന്ന് പേരിട്ടിരിക്കുന്ന പപ്പടം പരിചയപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം.
കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ആന്റിജൻ ഉത്പാദിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ഭാഭിജി പപ്പടത്തിലുണ്ടെന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്. ആത്മനിർഭർ അഭിയാന് കീഴിലാണ് പപ്പട നിർമാണമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ട്രോളന്മാർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
Watch: MoS Arjun Ram Meghwal launches Bhabhi ji papad, says it will help people fight Corona Virus.
— Prashant Kumar (@scribe_prashant) July 24, 2020
“It will be very helpful in fighting Corona Virus,” he says.
Reaction, anyone? pic.twitter.com/nOU5t3nOQQ
മന്ത്രിയെ കളിയാക്കി അഭിനേത്രിയും കോൺഗ്രസ് നേതാവുമായ നഗ്മ രംഗത്തെത്തി. ‘എല്ലാവരും പപ്പടം കഴിച്ചോളൂ. പപ്പടം കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്നാണ് ബി.ജെ.പി മന്ത്രി പറയുന്നത്’ - നഗ്മ ട്വീറ്റ് ചെയ്തു.
After Pakoras it’s Papad this time to fight #CoronaUpdatesInIndia says Mantri of #bjp Arjun Meghwaal Ji 👍 sab papad khao ab !! Corona nahi hoga Bharat sarkaar ke mantri keh rahe hai anti bodies ko papad fight karega !! https://t.co/xWsQuBX3Lb
— Nagma (@nagma_morarji) July 24, 2020
ഒരു ദിവസം ഒരു പപ്പടം- കൊറോണയെ അകറ്റിനിർത്തുമെന്ന് പറയുന്ന മന്ത്രി രാംദാസ് അത്തേവാലയ്ക്ക് ഭീഷണിയാണെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു.
A papad a day will keep corona away! Guess @RamdasAthawale now has ministerial competition from @arjunrammeghwal on how to conquer corona! Only in India!!😄 https://t.co/7uwkfLqLN0
— Rajdeep Sardesai (@sardesairajdeep) July 24, 2020
അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ തീവ്രശ്രമം നടത്തുമ്പോഴാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതെന്ന വിമർശനവും ഉയരുന്നു.
Why is he wearing a mask then?
— Rupa Subramanya (@rupasubramanya) July 24, 2020
Is it possible either @DelhiPolice or @PoliceRajasthan take suo moto action against @arjunrammeghwal
— Hitendra Pithadiya 🇮🇳 (@HitenPithadiya) July 24, 2020
ji for spreading fake and unscientific information during pandemic. pic.twitter.com/wjAeAVEcP6
Exactly 30 years after Manmohan Singh gave India a revolutionary budget, BJP gives India a new revolutionary product - Bhabhi Ji Papad.
— Abhinav (@themaskbeneath) July 24, 2020
I can't be more grateful! https://t.co/BHjbuPrzMA
Adjust Story Font
16