വിട്ടുനില്‍ക്കുമെന്ന് ആദ്യം അറിയിച്ച ഉമാഭാരതിയും രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍
കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അറിയിച്ച ബി.ജെ.പി നേതാവ് ഉമാഭാരതി ചടങ്ങിനെത്തി.
രാമക്ഷേത്ര നിര്‍മാണത്തിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന് മുന്നോടിയായി താന്‍ ആയോധ്യയിലേക്ക് പോകുമെന്നും എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അറിയിച്ച ബി.ജെ.പി നേതാവ് ഉമാഭാരതി ചടങ്ങിനെത്തി. ഒരു മുതിർന്ന രാം ജന്മഭൂമി ഉദ്യോഗസ്ഥൻ സ്ഥലത്ത് ഹാജരാകാൻ ആവശ്യപ്പെട്ടുവെന്നും അതിനാൽ, ഞാൻ പരിപാടിയിൽ പങ്കെടുക്കുന്നു എന്നുമാണ് ഉമാഭാരതി ഇതു സംബന്ധിച്ച് അറിയിക്കുന്നത്.
കോവിഡിന്റെ പശ്ചാതലത്തിലായിരുന്നു ഉമാഭാരതി ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ആദ്യം വ്യക്തമാക്കിയിരുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നാണ് ഉമാഭാരതി വ്യക്തമാക്കിയിരുന്നത്. ചടങ്ങിന് ശേഷം എല്ലാവരും പോയ ശേഷം താൻ സ്ഥലം സന്ദർശിക്കുമെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തിരുന്നു. ബാബരി മസ്ജിദ് പൊളിച്ച കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാക്കളിൽ ഒരാളാണ് ഉമാഭാരതി. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കെതിരെയും സമാന കേസുണ്ട്.
അതേസമയം രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി ലക്നൌവില്‍ നിന്നും അയോധ്യയിലെത്തിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക.
Adjust Story Font
16