രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 75 ശതമാനമായതായി കേന്ദ്ര സര്‍ക്കാര്‍
ഘട്ടം ഘട്ടമായി ഉയര്‍ന്ന് പ്രതിദിനം 60000 എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു
രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഏകദേശം 75 ശതമാനമായതായി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ 22,80,566 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മരണനിരക്ക് 1.86 ശതമാനമായി താഴ്ന്നു. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രാജ്യത്തിന്റേതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ, ചികിത്സയിലുളളവരുടെ എണ്ണം മൊത്തം കോവിഡ് ബാധിതരുടെ 23 ശതമാനമായി താഴ്ന്നു. 24 മണിക്കൂറിനിടെ 57,989 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ചികിത്സയില്‍ കഴിയുന്നവരെക്കാള്‍ 16 ലക്ഷം അധികമാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ജൂലൈ ഒന്നിന് 15000 രോഗികളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതാണ് ഘട്ടം ഘട്ടമായി ഉയര്‍ന്ന് പ്രതിദിനം 60000 എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
Next Story
Adjust Story Font
16