Quantcast

‘സബ്സ്ക്രൈബ്’ ..ആരാ ഈ വാക്ക് കണ്ടുപിടിച്ചത്; ശരിക്കും പെട്ടുപോയി ഈ കൊച്ചുമിടുക്കന്‍

സെല്‍ഫി വീഡിയോയിലൂടെ തന്‍റെ യു ട്യൂബ് ചാനലിലേക്ക് ആളെ കൂട്ടുകയാണ് ഈ പയ്യന്‍

MediaOne Logo

  • Published:

    28 Aug 2020 5:13 AM GMT

‘സബ്സ്ക്രൈബ്’ ..ആരാ ഈ വാക്ക് കണ്ടുപിടിച്ചത്; ശരിക്കും പെട്ടുപോയി ഈ കൊച്ചുമിടുക്കന്‍
X

പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ ഭൂരിഭാഗം ആളുകളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. യു ട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ വരുമാനം കണ്ടെത്താനുള്ള മാര്‍ഗമായി പലരും ഉപയോഗപ്പെടുത്തുന്നു. ഈ ലോക്ഡൌണ്‍ കാലത്ത് പലരും തങ്ങളുടെ സ്വന്തം യു ട്യൂബ് ചാനല്‍ തുടങ്ങി വിജയം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വീ‍ഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സെല്‍ഫി വീഡിയോയിലൂടെ തന്‍റെ യു ട്യൂബ് ചാനലിലേക്ക് ആളെ കൂട്ടുകയാണ് ഈ പയ്യന്‍. ഇംഗ്ലീഷില്‍ വളരെ ഭംഗിയായി ഒഴുക്കോടെ സംസാരിക്കുന്നുമുണ്ട്. എന്നാല്‍ ‘സബ്സ്ക്രൈബ്’ എന്ന വാക്ക് പയ്യനെ കുടുക്കിക്കളഞ്ഞു. എത്ര ശ്രമിച്ചിട്ടും ആ വാക്ക് പറയാന്‍ സാധിക്കുന്നില്ല. ‘പ്ലീസ് സപകര, സകര, സപരകരായി’ അങ്ങനെ പലതും പറഞ്ഞു നോക്കുന്നുണ്ടെങ്കിലും നാവ് വഴങ്ങുന്നില്ല. ഒട്ടും ശരിയാകുന്നില്ല എന്ന് മനസിലായപ്പോള്‍ ഓക്കെ എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുകയാണ്.ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബോത്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

TAGS :

Next Story