പൊളിയല്ലേ ഈ അമ്മമാര്‍; അല്ലെങ്കില്‍ കണ്ടുനോക്കൂ ഈ വീഡിയോ
കര്‍വാന്‍ എന്ന ചിത്രത്തിലെ ‘പിയാ തു അബ് തോ ആജാ’ എന്ന പാട്ടിന് അകമ്പടിയായിട്ടാണ് ഇരുവരുടെയും ഡാന്‍സ്
എന്ത് പ്രതിസന്ധി വന്നാലും അതിനെ പുല്ല് പോലെ നേരിടുന്ന ചിലരുണ്ട്. നമ്മളവരെ കണ്ടിട്ടുമുണ്ട്. വെല്ലുവിളികളെ ചിരിച്ചുകൊണ്ട് നേരിടുന്നവര്‍. കോവിഡ് മൂലം ലോകം മുഴുവന്‍ വട്ടം തിരിയുമ്പോഴും അതിനെയെല്ലാം ഒരു പാട്ടിലൂടെയും ചുവടുകളിലൂടെയും കാറ്റില്‍ പറത്തുകയാണ് രണ്ട് അമ്മമാര്‍. പരിസരം മറന്ന് നൃത്തം ചെയ്യുന്ന രണ്ട് അമ്മമാരാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കര്‍വാന്‍ എന്ന ചിത്രത്തിലെ ‘പിയാ തു അബ് തോ ആജാ’ എന്ന പാട്ടിന് അകമ്പടിയായിട്ടാണ് ഇരുവരുടെയും ഡാന്‍സ്. ഏതോ ഒരു റോഡിന്‍റെ സൈഡില്‍ നിന്നാണ് ഇവര്‍ ഡാന്‍സ് ചെയ്യുന്നത്. വഴിയാത്രക്കാരെയും വാഹനങ്ങളെയും ഒന്നും ശ്രദ്ധിക്കാതെ സ്വയം മറന്നാണ് അമ്മമാര്‍ ചുവട് വയ്ക്കുന്നത്. ഒരു പുരുഷനും ഇവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത് കാണാം.
വീഡിയോ കണ്ട പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലെയും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തി. തന്‍റെ പാട്ടിനെ ഈ സ്ത്രീകള്‍ ജീവസുറ്റതാക്കിയെന്ന് ആശ ട്വീറ്റ് ചെയ്തു. 1971ലാണ് കര്‍വാന്‍ പുറത്തിറങ്ങുന്നത്. ആര്‍.ഡി ബര്‍മ്മന്‍റെ സംഗീത സംവിധാനത്തില്‍ ആശ ഭോസ്ലെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹെലനാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
This is so cute☺️ pic.twitter.com/xDslL51Ob0
— Pathan ka Baccha (@peechetodekho) August 29, 2020
Adjust Story Font
16