ഇഡ്ഡലി മോശം ഭക്ഷണമെന്ന് ബ്രിട്ടീഷ് പ്രൊഫസര്‍; ട്വിറ്ററില്‍ പിന്നീട് നടന്നത് ഒരു യുദ്ധം
ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം, എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ അത് ഇഷ്ടപ്പെടുന്നത് എന്ന് നിങ്ങളെ അത്ഭുതപ്പെടുത്തിയ
ദക്ഷിണേന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണങ്ങളിലൊന്നാണ് ഇഡ്ഡലി. എണ്ണയും അധികം രുചിക്കൂട്ടുകളൊന്നും ചേര്‍ക്കാതെ ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡ്ഡലിക്ക് ആരാധകരേറെയാണ്. പൂ പോലുള്ള ഇഡ്ഡലിയും നല്ല കിടിലന്‍ സാമ്പാറും അല്ലെങ്കില്‍ ചട്നിയും വയറ് നിറയ്ക്കാന്‍ ഇതിലും നല്ല വിഭവം വേറെയില്ല. മാത്രമല്ല ഓണ്‍ലൈന്‍ വഴി ഇന്ത്യയില്‍ ഏറ്റവുമധികം ഓര്‍ഡര്‍ ലഭിക്കുന്ന പ്രഭാത ഭക്ഷണവും ഇഡ്ഡലിയാണത്രേ. അങ്ങിനെ ഇഡ്ഡലി ഒരു വികാരമായി മാറിയ ഇന്ത്യാക്കാരോട് ഇഡ്ഡലിയെക്കുറിച്ച് മോശം പറഞ്ഞാല്‍ വെറുതെ വിടുമോ. പൊങ്കാലയിടുക തന്നെ ചെയ്യുമെല്ലേ.അതു തന്നെയാണ് ബ്രിട്ടീഷ് പ്രൊഫസറായ എഡ്വേര്‍ഡ് ആന്‍ഡേഴ്സണും സംഭവിച്ചത്. ഇഡ്ഡലി ഒരു ബോറന്‍ ഭക്ഷണമാണെന്ന് ആന്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തതേ ഓര്‍മയുള്ളൂ. പിന്നീട് സംഭവിച്ചതെന്താണെന്ന് പറയുകയേ വേണ്ടാ. നമ്മുടെ ശശി തരൂര്‍ അടക്കമുള്ളവര്‍ ആന്‍ഡേഴ്സണ് മറുപടിയുമായെത്തി.
ആളുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണം, എന്തുകൊണ്ടാണ് ഇത്രയധികം പേര്‍ അത് ഇഷ്ടപ്പെടുന്നത് എന്ന് നിങ്ങളെ അത്ഭുതപ്പെടുത്തിയ ആ ഭക്ഷണമേതെന്ന സൊമാറ്റോയുടെ ചോദ്യമാണ് ട്വിറ്ററില്‍ കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. ലോകത്തിലെ ഏറ്റവും ബോറന്‍ ഭക്ഷണം ഇഡ്ഡലിയെന്നായിരുന്നു അതിന് മറുപടിയായി നോർത്തുംബ്രിയ സർവകലാശാലയിലെ ചരിത്ര അധ്യാപകനായ എഡ്വേര്‍ഡ് ആന്‍ഡേഴ്സണ്‍ ട്വീറ്റ് ചെയ്തത്. പ്രൊഫസറുടെ ഈ മറുപടി മറ്റ് ട്വിറ്റേറിയന്‍സിന് ഇഷ്ടപ്പെട്ടില്ല. ചുട്ട മറുപടി തന്നെ കൊടുത്തു.
ഇഡ്ഡലിയുടെ സ്വാദ് മനസിലാക്കുക, ക്രിക്കറ്റ് ആസ്വദിക്കുക, ഓട്ടന്‍തുള്ളല്‍ കാണുക തുടങ്ങിയ കാര്യങ്ങള്‍ എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ലെന്നും, താങ്കളോട് സഹതാപം മാത്രമേ തോന്നുന്നുള്ളുവെന്നും ശശി തരൂര്‍ എം.പി മറുപടി നല്‍കി. തരൂരിന്റെ മകന്‍ ഇഷാന്‍ തരൂരും ആന്‍ഡേഴ്സണിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം തരൂര്‍ തന്റെ ട്വീറ്റ് കാണുമെന്ന് താന്‍ ഭയപ്പെട്ടിരുന്നുവെന്നും, താനിപ്പോള്‍ തരൂരിന്റെ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണെന്നും എഡ്വേര്‍ഡ് ട്വീറ്റ് ചെയ്തു. ഇഡ്ഡലിയും പുട്ടും ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും ട്വിറ്ററില്‍ കുറിച്ചു.
ഇഡ്ഡലിയെ പിന്തുണച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിയായ തനിക്ക് ഈ ദക്ഷിണേന്ത്യന്‍ വിഭവം വലിയ ഇഷ്ടമാണെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. നിരവധി പേര്‍ ഇഡ്ഡലിയുടെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Idli are the most boring things in the world. https://t.co/2RgHm6zpm4
— Edward Anderson (@edanderson101) October 6, 2020
Adjust Story Font
16