80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍; ഹരിഹര്‍ കോട്ട കീഴടക്കി 68കാരി, കയ്യടിച്ച് സോഷ്യല്‍ മീഡിയ
നാസികിലെ ഹരിഹര്‍ കോട്ട കീഴടക്കിയാണ് ആശ അമ്പാഡെ എന്ന സ്ത്രീ അത്ഭുതമായി മാറിയത്
പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയില്‍ നിന്നൊരു 68കാരി. നാസികിലെ ഹരിഹര്‍ കോട്ട കീഴടക്കിയാണ് ആശ അമ്പാഡെ എന്ന സ്ത്രീ അത്ഭുതമായി മാറിയത്. വെറുമൊരു കോട്ടയല്ലേ എന്ന് കേട്ട് പുച്ഛിക്കണ്ട. 80 ഡിഗ്രി ചെരിവ്, കുത്തനെയുള്ള പടവുകള്‍..നടന്നു കയറുമ്പോള്‍ ചിലപ്പോള്‍ നെഞ്ച് പടവുകളില്‍ മുട്ടിയെന്ന് വരും അത്ര കടുപ്പമാണ് കോട്ട കയറാന്‍. വിദഗ്ദ്ധര്‍ പോലും ചെങ്കുത്തായ ഈ പടവുകള്‍ കയറാന്‍ പ്രയാസപ്പെടുമ്പോഴാണ് ആശ നിഷ്പ്രയാസം കയറിയത്.
വെളുത്ത സാരി ധരിച്ച് അതിലേറെ പ്രസന്നതയോടെയാണ് ആശ സ്റ്റെപ്പുകള്‍ കയറുന്നത്. മുകളിലേക്ക് കയറാൻ പടികളുടെ ഇരുവശത്തുമുള്ള അരികുകൾ ഉപയോഗിച്ചു, എന്നാൽ ഒരിക്കൽ പോലും ആ ട്രക്കിംഗിന്റെ ബുദ്ധിമുട്ട് അവരെ പിന്തിരിപ്പിച്ചില്ല. പടവുകള്‍ പലതും 80 ഡിഗ്രി ചരിവില്‍ പാറയില്‍ കൊത്തിയെടുത്തതാണ്. മുകളില്‍ എത്തിയ ഇവരെ ഹര്‍ഷാരവങ്ങളോടെയും അഭിനന്ദനങ്ങളോടെയുമാണ് വരവേറ്റത്.
മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെയാണ് വീഡിയോ പങ്കുവെച്ചത്. ''മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്, 70 കാരിയായ ഈ പര്‍വതാരോഹകയെ നോക്കൂ..ഇവരെ സല്യൂട്ട് ചെയ്യൂ'' വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കാംബ്ലെ കുറിച്ചു.നിരവധി പേര്‍ ഇതിനോടകം വീഡിയോ കണ്ടിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്
മഹാരാഷ്ട്രയിലെ നാസിക്കിനു സമീപമുള്ള തൃമ്പകേശ്വറിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഭീകരനായ കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്. കുത്തനെയുള്ള കല്‍പ്പടവുകള്‍ കയറി എത്തുന്ന ഈ കോട്ട സഞ്ചാരികളുടെ ആകര്‍ഷണമാണ്.. വര്‍ഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സാഹസികര്‍ക്കും വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്കും വേണ്ടി മാത്രമുള്ളതാണ് ഹരിഹര്‍ ഫോര്‍ട്ട്. ദുര്‍ഘടം പിടിച്ചതാണ് കോട്ടയിലേക്കുള്ള വഴിയും.
At the age of 70 yrs, with her sheer determination she made it. Salutes to that willpower. #Inspired pic.twitter.com/fKkk8e7nw8
— Sudha Ramen IFS 🇮🇳 (@SudhaRamenIFS) October 10, 2020
Adjust Story Font
16