ഇവരുടെ കല്യാണത്തിലെ അതിഥികള്‍ മനുഷ്യരായിരുന്നില്ല; 500 തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ഒഡിഷയില്‍ ഒരു വിവാഹം
സെപ്തംബര്‍ 25നായിരുന്നു യുറീക്ക ആപ്റ്റയും ജോവാന വാങും വിവാഹിതരായത്
ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടുകാരെയുമെല്ലാം വിളിച്ചുവരുത്തി ഒരു വിവാഹ വിരുന്ന്. നമ്മള്‍ കണ്ടിട്ടുള്ള കല്യാണങ്ങളെല്ലാം ഇങ്ങിനെയായിരുന്നു. ഈ ലോക്ഡൌണ്‍ കാലത്ത് പോലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും സദ്യക്കും മറ്റ് ആഢംബരങ്ങള്‍ക്കുമൊന്നും ഒരു മാറ്റമുണ്ടായില്ല. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ദമ്പതികള്‍. ഇവരുടെ കല്യാണത്തിന് മനുഷ്യര്‍ക്ക് പകരം നായകള്‍ക്കാണ് സത്ക്കാരം നല്‍കിയത്. ഒന്നും രണ്ടുമല്ല 500 തെരുവ് നായകള്‍ക്കാണ് ഇവര്‍ വിവാഹ ദിവസം ഭക്ഷണം നല്‍കിയത്.
സെപ്തംബര്‍ 25നായിരുന്നു യുറീക്ക ആപ്റ്റയും ജോവാന വാങും വിവാഹിതരായത്. അന്നേ ദിവസമാണ് ഇരുവരും നായകള വിരുന്നൂട്ടിയത്. അനിമൽ വെൽഫെയർ ട്രസ്റ്റ് ഏകമ്ര എന്ന അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റുമായി സഹകരിച്ചായിരുന്നു ഭക്ഷണം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. വിവാഹത്തിന് ശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍ക്ക് സംരക്ഷണ നല്‍കുന്നതിനായി പണം സംഭാവന ചെയ്യുകയും ചെയ്തു. വിവാഹ ദിവസം സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വാങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ഭുവനേശ്വറിലുടനീളം 500 തെരുവു മൃഗങ്ങള്‍ക്കായി ഒരു ഫുഡ് ഡ്രൈവ് സംഘടിപ്പിക്കാൻ ഞങ്ങൾ അനിമൽ വെൽഫെയർ ട്രസ്റ്റ് ഏകമ്ര (എഡബ്ല്യുടിഇ), അതിന്റെ സ്ഥാപകനായ പൂർവി എന്നിവരുമായി ചേർന്ന് പദ്ധതിയിട്ടു. അവരുടെ അഭയത്തിനായി മരുന്നുകളും ഭക്ഷണവും ചെറിയ ധനസഹായവും ഞങ്ങൾ അവർക്ക് നൽകി, ”ജോവാന വാങ് കൂട്ടിച്ചേർത്തു.
ലോക്ഡൌണ്‍ കാലത്തും യൂറിക്കയും ജോവാനയും തെരുവ് നായകള്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കിയിരുന്നു. വിവാഹ സമയത്തും ഇതില്‍ കൂടുതല്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. വിവാഹം ലളിതമായിട്ടാണ് നടത്തിയതെന്നും ഇരുവരും പറഞ്ഞു. ഭുവനേശ്വറിനടുത്തുള്ള ന്യൂഗോൺ എന്ന ചെറിയ ഗ്രാമത്തിലെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സ്വതന്ത്ര സംവിധായകനാണ് യൂറിക്ക. ജോവാന ഡെന്റിസ്റ്റാണ്.
Adjust Story Font
16