Quantcast

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് കോവിഡ്

കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു

MediaOne Logo

  • Published:

    28 Oct 2020 2:09 PM GMT

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്ക് കോവിഡ്
X

കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു. സ്‌മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി ട്വറ്ററിൽ കുറിച്ചു.

നേ​ര​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​അ​ന്ത​രി​ച്ച മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ന്നി​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,893 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലെത്തി. 87 ലക്ഷത്തിലധികം കോവിഡ് രോഗികളുള്ള അമേരിക്കയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ.

TAGS :

Next Story