ആത്മഹത്യ കേസ്; അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി
ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ ദിവസവും മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി അനുമതി നല്‍കിയത്
അന്‍വായ് നായിക് ആത്മഹത്യ ചെയ്ത കേസില്‍ മഹാരാഷ്ട്രയിലെ തലോജ ജയിലില്‍ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള അര്‍ണബിനെ ദിവസവും മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അലിബാഗ് കോടതി അനുമതി നല്‍കിയത്.
അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള റായ്ഗഡ് പൊലീസിന്‍റെ അപേക്ഷ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. അതിനിടെ അര്‍ണബിന് ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. അന്‍വയ് നായിക് ആത്മഹത്യ ചെയ്ത കേസിലെ പുനരന്വേഷണം നിയമവിരുദ്ധമല്ലെന്ന് കോടതി ഉത്തരവിലുണ്ട്. ഇരകളുടെ അവകാശങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. പുനരന്വേഷണത്തിന് മജിസ്ട്രേറ്റിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു.
അര്‍ണബിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ അഭ്യര്‍ഥന മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി തള്ളി. കോവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ജയിലില്‍ ബന്ധുക്കളെ പ്രവേശിപ്പിക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പ്രതികരിച്ചു.
Adjust Story Font
16