ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
ദീപാവലി മധുരത്തിന് ഒപ്പം രാജ്യത്തിന്‍റെ സ്നേഹവും സൈനികർക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു
ഉത്തരേന്ത്യ ഇന്ന് ദീപാവലി ആഘോഷത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്സാൽമീറിലെ സൈനികർക്കൊപ്പം ആഘോഷത്തിൽ പങ്കെടുത്തു. ദീപാവലി മധുരത്തിന് ഒപ്പം രാജ്യത്തിന്‍റെ സ്നേഹവും സൈനികർക്ക് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾക്കായി ഉത്തരേന്ത്യ ഒരുങ്ങി. ദീപങ്ങൾ തെളിയിച്ചും മധുരം വിതരണം ചെയ്തുമാണ് ഇത്തവണത്തെ ആഘോഷം. കോവിഡും അന്തരീക്ഷ മലിനീകരണവും കൊണ്ട് പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. രാജസ്ഥാനിലെ ജയ്സാൽമീർ പട്ടാള ക്യാമ്പിൽ സൈനീകർക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. കൊടും തണുപ്പിലും മരുഭൂമിയിലും രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന സൈനികരുടെ ഇടയിലേക്ക് വരുമ്പോൾ മാത്രമേ എന്‍റെ ദീപാവലി പൂർണമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
ആഘോഷത്തിന്‍റെ ഭാഗമായി വൈകിട്ട് 7.30 ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അക്ഷര്‍ധാം ക്ഷേത്രത്തിൽ ലക്ഷ്മീപൂജ നടത്തും.
India is proud of our forces, who protect our nation courageously. https://t.co/3VyP0WusDf
— Narendra Modi (@narendramodi) November 14, 2020
Adjust Story Font
16