രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രത്യേക കല്ലുകള്‍ നല്‍കാന്‍ തയ്യാറായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാർ
പിങ്ക് കല്ലുകളുടെ ഖനനാനുമതി തേടി കേന്ദ്രത്തെ സമീപിക്കും. ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലാണ് പിങ്ക് കല്ലുകള്‍ നിലവിലുള്ളത്
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള പ്രത്യേക കല്ലുകള്‍ നല്‍കാന്‍ തയ്യാറായി രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാർ. പിങ്ക് കല്ലുകളുടെ ഖനനാനുമതി തേടി കേന്ദ്രത്തെ സമീപിക്കും. ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലാണ് പിങ്ക് കല്ലുകള്‍ നിലവിലുള്ളത്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അത്യാവശ്യമായ പിങ്ക് കല്ലുകള്‍ നിലവില്‍ ലഭിക്കുന്നില്ല. രാജസ്ഥാനിലെ ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലുള്ള പിങ്ക് കല്ലുകളുടെ ഖനനം 2016ല് നിരോധിച്ചിരുന്നു. പ്രകൃതി സംരക്ഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു നിരോധനം. എങ്കിലും കരിഞ്ചന്തയില്‍ സുലഭമായിരുന്നു. ഇതിനിടെ സെപ്തംബര്‍ ഏഴിന് ഭരത്പൂര്‍ ജില്ലാ ഭരണകൂടം 25 ലോഡ് പിടികൂടി.
വിതരണം നിലച്ചതോടെ വി.എച്ച്.പി രംഗത്തെത്തി. രാമ ക്ഷേത്ര നിർമ്മാണം മുന്നാട്ട് പോകാന്‍ കല്ലുകള്‍ ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാരിന്‍റെ നീക്കം. രാഷ്ട്രീയ തിരിച്ചടി ഭയക്കുന്ന ഗഹ്ലോട്ട് സർക്കാർ ഖനനാനുമതി തേടി ഉടെന് കേന്ദ്രത്തെ സമീപിക്കും. കേന്ദ്ര അനുമതി ലഭിച്ചാല് ബാന്‍ഡ് ബാരെത്ത് വന്യജീവി സങ്കേതത്തിലെ പഹര്‍പൂര്‍ ബ്ലോക്കിലെ 556 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഖനന സ്ഥലം ക്ഷേത്രത്തിനുമായി മാത്രമായി തുറന്ന് നല്‍കും. ഇവിടെ ഒരു ലക്ഷം ക്യുബിക് അടി കല്ലുകള്‍ ഉണ്ടെന്നാണ് കണക്ക് കൂട്ടല്‍.
Adjust Story Font
16