ദില്ലി ചലോ മാർച്ചിനെതിരെ ഇന്നും ഡൽഹി പൊലീസിന്‍റെ അതിക്രമം; സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു
ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്‍റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. എന്ത് ചെയ്താലും തിരിച്ച് പോകില്ലെന്ന നിലപാടിലാണ് കർഷകർ
കർഷക നിയമത്തിനെതിരായ കർഷകരുടെ ദില്ലി ചലോ മാർച്ചിനെതിരെ ഇന്നും ഡൽഹി പൊലീസിന്‍റെ അതിക്രമം. ഡൽഹി -ഹരിയാന അതിർത്തിയിലെ സിൻഖുവിലും ടിക്രിയിലും പൊലീസ് സമരക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്‍റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. എന്ത് ചെയ്താലും തിരിച്ച് പോകില്ലെന്ന നിലപാടിലാണ് കർഷകർ.
Delhi Government rejects the request of Delhi Police seeking to convert nine stadiums into temporary prisons, in view of farmers protest. https://t.co/fbG9qEp11O pic.twitter.com/oI05MBN2bX
— ANI (@ANI) November 27, 2020
കാ൪ഷിക നിയമങ്ങളിൽ വീണ്ടും ക൪ഷക സമരം രൂക്ഷമായതോടെയാണ് സമവായ നീക്കവുമായി കേന്ദ്ര സ൪ക്കാ൪ രംഗത്തെത്തിയിരുന്നു. ഡിസംബ൪ മൂന്നിന് ച൪ച്ച നടത്താമെന്നാണ് കേന്ദ്ര നിലപാട്. അതേസമയം സമരം തുടരാനാണ് ക൪ഷകരുടെ തീരുമാനം. ദില്ലി ചലോ മാ൪ച്ചുമായി പുറപ്പെട്ട ഒരു സംഘം ക൪ഷക൪ പാനിപതിൽ തമ്പടിച്ചു. ക൪ണലിലും മറ്റൊരു സംഘം തമ്പടിച്ചിട്ടുണ്ട്.
#WATCH Water cannon and tear gas shells used to disperse protesting farmers at Shambu border, near Ambala pic.twitter.com/EaqmJLhAZI
— ANI (@ANI) November 27, 2020
ഡൽഹിയിലേക്ക് വരികയാണെങ്കിൽ അതി൪ത്തി അടക്കുമെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതി൪ത്തിയിൽ കനത്ത സുരക്ഷയാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്. ഇന്നലെയും ഇന്നുമായാണ് വിവിധ ക൪ഷക സംഘടനകൾ ദില്ലി ചലോ മാ൪ച്ച് നടത്തുന്നത്. ക൪ഷകരെ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഇടങ്ങളിൽ തടഞ്ഞത് സംഘ൪ഷത്തിന് ഇടയാക്കിയിരുന്നു.
Farmers from Punjab stopped from entering Delhi at Singhu border (Haryana-Delhi border)
— ANI (@ANI) November 27, 2020
"We have been doing a peaceful protest and we will continue it. We will enter Delhi protesting peacefully. In a democracy, one should be allowed to protest," says a farmer pic.twitter.com/Rh2ibAFXGU
Adjust Story Font
16