വരന്‍റെ കൂട്ടുകാര്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വധു വിവാഹത്തില്‍ നിന്നും പിന്‍മാറി
ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്
ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് വരന്‍റെ കൂട്ടുകാര്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം നടന്നത്.
വരന്‍ ബറേലി ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. വധു കനൌജ് ജില്ലയില്‍ നിന്നും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വിവാഹത്തോടനുബന്ധിച്ച് വലിയൊരു പാര്‍ട്ടി തന്നെ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയിൽ എത്തി. അതുവരെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടന്നു. വരന്‍റെ കൂട്ടുകാര്‍ ഡാന്‍സ് ചെയ്യാനായി വധുവിനെ ഡാന്‍സ് ഫ്ലോറിലേക്ക് വലിച്ചിഴച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇത് ഇരുകൂട്ടരും തമ്മില്‍ വാഗ്വാദത്തിന് ഇടയാക്കി. തർക്കത്തെ തുടർന്ന്, കല്യാണം വേണ്ടെന്ന് വച്ച് മണവാട്ടി വീട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.അവളെ ബഹുമാനിക്കാത്ത ഒരാളെ വിവാഹം കഴിക്കാൻ മകളെ നിർബന്ധിക്കാൻ കഴിയില്ലെന്ന് വധുവിന്‍റെ പിതാവും വ്യക്തമാക്കി
വധുവിന്‍റെ കുടുംബം വരന്‍റെ കുടുംബത്തിനെതിരെ നേരത്തെ സ്ത്രീധനവുമായി ബന്ധപ്പെട്ട് പരാതി നല്‍കി. പിന്നീട് നഷ്ടപരിഹാരമായി 6.5 ലക്ഷം രൂപ വധുവിന്‍റെ കുടുംബത്തിന് നല്‍കാമെന്ന വ്യവസ്ഥയില്‍ ഇരുവീട്ടുകാരും ഒത്തുതീര്‍പ്പിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Adjust Story Font
16