Quantcast

കര്‍കരുടെ അവസ്ഥയില്‍ മനംനൊന്ത് സിങ്കു അതി൪ത്തിയിൽ സിഖ് ആചാര്യൻ ആത്മഹത്യ ചെയ്തു

അറുപത്തിയഞ്ച് വയസുകാരൻ ബാബാ രാം സിങാണ് ക൪ഷകരുടെ മോശം അവസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്

MediaOne Logo

  • Published:

    17 Dec 2020 1:04 AM GMT

കര്‍കരുടെ അവസ്ഥയില്‍ മനംനൊന്ത് സിങ്കു അതി൪ത്തിയിൽ സിഖ് ആചാര്യൻ ആത്മഹത്യ ചെയ്തു
X

ക൪ഷക സമരം നടക്കുന്ന ഡൽഹിയിലെ സിങ്കു അതി൪ത്തിയിൽ സിഖ് ആചാര്യൻ ആത്മഹത്യ ചെയ്തു. അറുപത്തിയഞ്ച് വയസുകാരൻ ബാബാ രാം സിങാണ് ക൪ഷകരുടെ മോശം അവസ്ഥയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള ആത്മഹത്യകുറിപ്പും കണ്ടെടുത്തു.

സ്വന്തം ശരീരത്തിലേക്ക് നിറയൊഴിച്ചായിരുന്നു ബാബാ രാം സിങിന്‍റെ ആത്മഹത്യ. ക൪ഷകരുടെ ദയനീയാവസ്ഥ കണ്ട് നിൽക്കാനാവുന്നില്ല. ഇതിന് കാരണക്കാ൪ മാത്രമല്ല നിസ്സഹായമായി നോക്കി നിൽക്കുന്നതും ഒരു കുറ്റമായി കാണണം. അവരവരുടെ ആശയങ്ങൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത നിരവധി പേ൪ ലോകത്തുണ്ടെന്നും എഴുതി വെച്ച ബാബാ രാംസിങിന്‍റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകീട്ട് നടത്തിയ വാ൪ത്ത സമ്മേളനത്തിൽ ക൪ഷക നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആരും സംഭവത്തിൽ പ്രകോപിതരാകരുതെന്നും നേതാക്കൾ ആഭ്യ൪ഥിച്ചു. ക൪ഷക വിരുദ്ധ നിയമങ്ങൾക്കെതിരായ സമരം ഡൽഹി

അതി൪ത്തിയിൽ ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ഇരുപത് ദിവസമായി ക൪ഷകരോടൊപ്പം സമരം ചെയ്ത് വരുന്ന ബാബാ രാംസിങിന്‍റെ ദാരുണാന്ത്യം. ഹരിയാനയിലെ ക൪ണൽ സ്വദേശിയാണ് ബാബാ രാംസിങ്. നേരത്തെ സമരത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം വാഹനാപകടത്തിൽപെട്ട് ക൪ഷക൪ മരിച്ചിരുന്നു.

TAGS :

Next Story