രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടന്നു
അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു. അമേരിയ്ക്കക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിയുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടു മാസമായി പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 24 മണിക്കൂറിനിടെ 25,153 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,08,751 പേരാണ് ചികിത്സയിൽ കഴിയുന്നത്. 95.21 ലക്ഷം പേർ ഇത് വരെ രോഗമുക്തരായി. 95.40 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1,45 ലക്ഷം പേരാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Next Story
Adjust Story Font
16