'ഒരിക്കലും ഒരു സമോസയെ വേദനിപ്പിക്കരുത്' സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് ഒരു ഹോട്ടല്‍ ബില്‍
എന്നാല്‍ ചെന്നൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്നും ലഭിച്ച ബില്ല് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്
ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടലുകളില്‍ നിന്നും റസ്റ്റോറന്‍റില്‍ നിന്നും ലഭിക്കുന്ന ബില്ലുകള്‍ ലഭിക്കുക പതിവാണ്. അതില്‍ നമ്മള്‍ കഴിച്ച ഭക്ഷണം അതിന്‍റെ വിലയും ഒപ്പം നന്ദി വീണ്ടു വരിക എന്നൊരു വാചകവും ഉണ്ടാകും. എന്നാല്‍ ചെന്നൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്നും ലഭിച്ച ബില്ല് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.
ഭക്ഷണത്തിന്‍റെ വിലക്കൊപ്പം ഒരു അപേക്ഷ കൂടി ബില്ലിലുണ്ട് എന്നതാണ് ഈ ബില്ലിന്‍റെ പ്രത്യേകത. '' വേണ്ടെന്ന് പറഞ്ഞ് ഒരിക്കലും ഒരു സമോസയെയോ കച്ചോരിയെയോ വേദനിപ്പിക്കരുത്. കാരണം അവയ്ക്കുള്ളില്‍ നിറയെ മസാല(ഫില്ലിംഗ്സ്) ഉണ്ടെന്നാണ് ബില്ലിലെ വാചകം. ചെന്നൈയിലെ പഴയ മഹാബലിപുരം റോഡിലുള്ള ശ്രീ ചാട്ട്സ് മിത്തായി, നംകീന്‍ റസ്റ്റോറന്‍റിലാണ് ഈ രസകരമായ ബില്ലുള്ളത്. ബില്ല് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തു.
Next Story
Adjust Story Font
16