Quantcast

'അമേരിക്ക ഇരുന്നൂറ് വര്‍ഷം ഇന്ത്യക്കാരെ അടിമകളാക്കി ഭരിച്ചതല്ലേ' വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

വിവാദമായ ജീന്‍സ് പരാമര്‍ശത്തിന് ശേഷം വീണ്ടും വിചിത്ര പരാമര്‍ശവുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്.

MediaOne Logo

Web Desk

  • Published:

    21 March 2021 2:41 PM GMT

അമേരിക്ക ഇരുന്നൂറ് വര്‍ഷം ഇന്ത്യക്കാരെ അടിമകളാക്കി ഭരിച്ചതല്ലേ വിചിത്ര പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
X

വിവാദമായ ജീന്‍സ് പരാമര്‍ശത്തിന് ശേഷം വീണ്ടും വിചിത്ര പരാമര്‍ശവുമായി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അടക്കിഭരിച്ച അമേരിക്ക ഇപ്പോള്‍ കോവിഡ് മൂലം ദുരിതമനുഭവിക്കുകയാണെന്നായിരുന്നു തിരത് സിംഗ് റാവത്തിന്‍റെ തെറ്റിദ്ധാരണാജനകമായ പ്രസതാവന.

'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്, കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇരുന്നൂറ് വർഷക്കാലം ഞങ്ങളെ അടിമകളാക്കി ലോകം ഭരിച്ച അമേരിക്ക, ഇന്ന് കോവിഡ് പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ്' ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത് പറയുന്നു.

'ഈ പ്രതിസന്ധി ഘട്ടത്തില്‍ നരേന്ദ്ര മോദിക്കുപകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആർക്കറിയാം. മോശം അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തുമായിരുന്നു. എന്നാൽ അദ്ദേഹം ഞങ്ങളുടെ രാജ്യത്തിന് ആശ്വാസം നൽകി' തിരത് സിംഗ് റാവത്ത് പറഞ്ഞു.

നേരത്തെ ഒരു വനിതാ സാമൂഹ്യപ്രവര്‍ത്തകക്കെതിരെ തിരത് സിംഗ് റാവത്ത് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അന്ന് തിരത് സിംഗ് പറഞ്ഞിതങ്ങനെ.

'ഒരു സാമൂഹ്യപ്രവര്‍ത്തകയെ കീറിയ ജീന്‍സില്‍ താന്‍ ഇന്നലെ കണ്ടു സ്തബ്ധനായി പോയി. ഇത്തരക്കാര്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തായിരിക്കുമെന്നോര്‍ത്ത് ആകുലപ്പെട്ടു. റിപ്പ്ഡ് ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ എത്തരത്തിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും റാവത്ത് ചോദിച്ചു. സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയായിരുന്നു റാവത്തിന്‍റെ വിവാദ പരാമര്‍ശം. റാവത്തിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story