അമിത് ഷായുമായി വേദി പങ്കിട്ട് ശിശിര്‍ അധികാരി; മമതയ്ക്ക് മിത്രങ്ങള്‍ ശത്രുക്കളാകുന്നു
തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തുന്ന മുതിർന്ന നേതാവാണ് ശിശിര്‍ അധികാരി.
തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവും സുവേന്ദു അധികാരിയുടെ പിതാവുമായ ശിശിര്‍ അധികാരി ബി.ജെ.പിയിൽ. ആഴ്ചകൾ നീണ്ടുനിന്ന ഊഹക്കച്ചവടത്തിന് ശേഷം എഗ്രയില്‍ അമിത് ഷാ പങ്കെടുത്ത പ്രകടന റാലിയില്‍ ശിശിര്‍ അധികാരി പങ്കെടുത്തു.
ശനിയാഴ്ച ബി.ജെ.പി നേതാവ് മാൻസുഖ് മാണ്ഡവിയയുമായി ശിശിർ അധികാരി കൂടിക്കാഴ്ച നടത്തിയിരുന്നു. അമിത് ഷായുടെ റാലിയില്‍ പങ്കെടുക്കാനുള്ള ക്ഷണനവുമായാണ് മാൻസുഖ് മാണ്ഡവിയ ശിശിര്‍ അധികാരിയുടെ വീട്ടിലെത്തിയത്. ഇതോടെ ശിശിര്‍ അധികാരി ബി.ജെ.പിയിലെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
ദീർഘകാലം കോൺഗ്രസ് നേതാവായിരുന്ന ശിശിർ അധികാരി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തുകയായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലെത്തുന്ന മുതിർന്ന നേതാവാണ് അദ്ദേഹം.
സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനത്തെ വിമര്‍ശിച്ച് ശിശിര്‍ അധികാരി രംഗത്തെത്തിയിരുന്നു. നന്ദിഗ്രാമിലെ ഭൂസമരകാലത്ത് മമത ബാനര്‍ജിയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം.
സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ സഹോദരനും പിതാവും ബി.ജെ.പിയിലെത്തുമ്പോള്‍ ഏറ്റവും അടുത്ത മിത്രങ്ങളെ ശത്രുപക്ഷത്ത് നേരിടേണ്ട അവസ്ഥയാണ് ഈ തെരഞ്ഞെടുപ്പ് വേളയില്‍ മമത ബാനര്‍ജിക്ക് വന്നുചേര്‍ന്നിരിക്കുന്നത്.
Adjust Story Font
16