Quantcast

ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം

ലോകത്ത് ഏറ്റവും കൂടുതൽ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്

MediaOne Logo

Web Desk

  • Published:

    22 March 2021 7:59 AM

ഇന്ത്യ ലോകത്തിലെ നാലാമത്തെ സൈനിക ശക്തി; ഒന്നാമത് ചൈനയെന്ന് പഠനം
X

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സൈനിക ശക്തിയായി ഇന്ത്യ. ഡിഫന്‍സ് വെബ്സൈറ്റായ മിലിട്ടറി ഡയറക്ടാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യം ചൈനയാണ്. അമേരിക്ക രണ്ടാമതും റഷ്യ മൂന്നാം സ്ഥാനത്തുമാണ്.

കടൽ യുദ്ധത്തിൽ ചൈനയും വ്യോമ യുദ്ധത്തിൽ അമേരിക്കയും കര യുദ്ധത്തിൽ റഷ്യയും തലപ്പത്താണെന്നാണ് പഠനം. സൈനിക ബജറ്റ്, സൈന്യത്തിന്റെ സജീവത, വായു-കര-നാവിക ന്യൂക്ലിയർ വിഭവ ശേഷി, ശരാശരി വേതനം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന 'അൾട്ടിമേറ്റ് മിലിട്ടറി സ്ട്രെങ്ത് ഇൻഡക്സി'ലാണ് ഇന്ത്യൻ സൈന്യം നാലാമത്തെ വൻ ശക്തിയായി മാറിയത്.

നൂറ് പോയിന്റുള്ള ഇൻഡക്സിൽ 82 പോയന്റാണ് ചൈനക്ക് ലഭിച്ചത്. വമ്പൻ സൈനിക ബജറ്റിനിടയിലും ചൈനക്ക് പിറകിലായി 74 പോയന്റാണ് അമേരിക്കക്ക് ലഭിച്ചത്. റഷ്യക്ക് 69ഉം ഇന്ത്യക്ക് 61ഉം പോയിന്റാണ് ലഭിച്ചത്. 58 പോയിന്റുമായി ഫ്രാൻസാണ് അഞ്ചാമത്.

ലോകത്ത് ഏറ്റവും കൂടുതൽ പണം സൈന്യത്തിനായി ചെലവഴിക്കുന്നത് അമേരിക്കയാണ്. 732 ബില്യൺ ഡ‍ോളറാണ് അമേരിക്കയുടെ പ്രതിവർഷ സൈനിക ബജറ്റ്. രണ്ടാമതുള്ള ചൈനയുടെ ചെലവ് 261 ബില്യൺ ഡോളറാണ്. 71 ബില്യൺ ഡോളറാണ് ഇന്ത്യയുടെ പ്രതിവർഷ സൈനിക ബജറ്റ്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story