ജസ്റ്റിസ് എൻ.വി രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശിപാർശ ചെയ്ത് എസ്.എ ബോബ്ഡേ
ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തത്
എൻ.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശിപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തത്.
കഴിഞ്ഞ ആഴ്ച ശിപാർശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എസ്.എ ബോബ്ഡേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻ.വി.രമണ. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
Next Story
Adjust Story Font
16