Quantcast

തെരഞ്ഞെടുപ്പാകുമ്പോൾ പെട്രോൾ, ഡീസൽ വില കുറയുന്നതെങ്ങനെ...? ക്രൂഡോയിൽ വില ഉയരുമ്പോഴാണ് രാജ്യത്തെ ഇന്ധന വില ഇടിവ്

പെട്രോൾ ലിറ്ററിന്​ 18 പൈസയും ഡീസൽ 17 പൈസയുമാണ്​ കുറച്ചത്

MediaOne Logo

Web Desk

  • Published:

    24 March 2021 8:17 AM GMT

തെരഞ്ഞെടുപ്പാകുമ്പോൾ പെട്രോൾ, ഡീസൽ വില കുറയുന്നതെങ്ങനെ...? ക്രൂഡോയിൽ വില ഉയരുമ്പോഴാണ് രാജ്യത്തെ ഇന്ധന വില ഇടിവ്
X

ആഗോള വിപണിയിൽ ക്രൂഡോയിലിന്​ വില ഉയരുമ്പോൾ ഇന്ത്യയിൽ വില കുറച്ച്​ കമ്പനികൾ. പെട്രോൾ ലിറ്ററിന്​ 18 പൈസയും ഡീസൽ 17 പൈസയുമാണ്​ കുറച്ചത്​. ആഗോള വിപണിയിൽ ബ്രെന്‍റ്​ ക്രൂഡിന്‍റെ വില ഉയർന്നിരുന്നു. പക്ഷേ, എന്നിട്ടും വില കുറക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്​ തെരഞ്ഞെടുപ്പാണെന്നാണ്​ സൂചന​. വില കുറയുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

കോവിഡ് കാലത്തും ഇന്ധന വില ഉയർത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ രാജ്യത്ത്​ അഞ്ച്​ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചതിന്​ ശേഷം കഴിഞ്ഞ 24 ദിവസമായി എണ്ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു​. തെരഞ്ഞെടുപ്പിൽ ന​രേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയെ ജനരോഷത്തിൽ നിന്ന്​ രക്ഷിക്കുന്നതിനായിരുന്നു എണ്ണകമ്പനികൾ വില കൂട്ടാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചവേളയിൽ എണ്ണകമ്പനികൾ വില വർധനവ്​ ഒഴിവാക്കിയിരുന്നു.

ഇത്രയും കാലം നൽകാത്ത അന്താരാഷ്​ട്ര വിപണിയിലെ എണ്ണവില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക്​ നൽകുമെന്ന്​ കഴിഞ്ഞ ദിവസം കമ്പനികൾ അറിയിച്ചിരുന്നു. നേരത്തെ ഇന്ധനവില വർധനവിൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലായിരുന്നു ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story