Quantcast

ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം, ഏപ്രില്‍ പകുതിയില്‍ അതിതീവ്രമാകും: എസ്.ബി.ഐ

വാ​ക്സി​നേ​ഷ​ന്‍റെ എ​ണ്ണ​വും വേ​ഗ​വും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

MediaOne Logo

Web Desk

  • Published:

    25 March 2021 12:15 PM GMT

ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം, ഏപ്രില്‍ പകുതിയില്‍ അതിതീവ്രമാകും: എസ്.ബി.ഐ
X

ഇ​ന്ത്യ​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞ​താ​യി സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ റി​പ്പോ​ർ​ട്ട്. ഫെ​ബ്രു​വ​രി ​മു​ത​ൽ രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധിച്ചത് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ര​ണ്ടാം ത​രം​ഗം ഫെ​ബ്രു​വ​രി 15 മു​ത​ൽ 100 ദി​വ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കാം. ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം ഏ​പ്രി​ൽ പ​കു​തി​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 45 വയസ്സിനു മുകളിലുള്ളവർക്ക്​ നാലു മാസത്തിനകം വാക്​സിൻ നൽകുന്നത്​ പൂർത്തിയാക്കണമെന്നും റിപ്പോർട്ട്​ നിർദേശിക്കുന്നു.

മാ​ർ​ച്ച് 23 വ​രെ​യു​ള്ള പ്ര​വ​ണ​ത അ​നു​സ​രി​ച്ച് ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്താ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 25 ല​ക്ഷം വ​രെ എ​ത്താ​മെ​ന്നും എ​സ്.ബി.​ഐ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണു​ക​ളോ നി​യ​ന്ത്ര​ണ​ങ്ങ​ളോ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് ഫ​ല​പ്ര​ദ​മ​ല്ലെ​ന്നും വ​ൻ​തോ​തി​ലു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളാ​ണ് ഏ​ക​പ്ര​തീ​ക്ഷ​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ക്സി​നേ​ഷ​ന്‍റെ എ​ണ്ണ​വും വേ​ഗ​വും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേരിലാണ്​ പുതുതായി രോഗ ബാധ സ്​ഥിരീകരിച്ചത്​. 18 സംസ്​ഥാനങ്ങളിൽ വൈറസിന്‍റെ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്​തമാക്കിയിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story