Quantcast

ആശങ്ക ഉയർത്തി മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ; പ്രതിദിന രോഗികളുടെ എണ്ണം 36,000​ലേക്ക്​

മുംബൈയിൽ​ കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നതോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഭരണകൂടം

MediaOne Logo

Web Desk

  • Published:

    25 March 2021 4:28 PM GMT

ആശങ്ക ഉയർത്തി മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ; പ്രതിദിന രോഗികളുടെ എണ്ണം 36,000​ലേക്ക്​
X

മഹാരാഷ്​ട്രയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 36,000​ലേക്ക്​ അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,952 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 111 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്​. മുംബൈയിൽ മാത്രം 5,504 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കർശന നിയന്ത്രണങ്ങൾക്കിടയിലും ദിവസങ്ങളായി മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നത്​ ആശങ്കയുണ്ടാക്കുന്നുണ്ട്​​.

മുംബൈയിൽ​ കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നതോടെ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ഭരണകൂടം. ആശുപത്രികളിൽ 13,773 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യങ്ങളാണ്​ നിലവിലുള്ളത്​. ഇത്​ 21,000മാക്കി ഉയർത്താനാണ്​ ശ്രമം. അടുത്ത 15 ദിവസത്തിനുള്ളിൽ ടെസ്റ്റുകളുടെ എണ്ണം പരാമവധി വർധിപ്പിക്കാനും നീക്കമുണ്ട്​.​

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story