18 സംസ്ഥാനങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിൽ 47,262 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. വകഭേദം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ കണ്ടെത്തിയതായും മുൻ കരുതൽ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിൽ 47,262 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. മഹാരാഷ്ട്രക്ക് പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നി സംസ്ഥാനങ്ങളിലും സ്ഥിതി മോശമാക്കുകയാണ്.
സജീവ കോവിഡ് കേസുകൾ ഏറ്റവും അധികമുള്ള രാജ്യത്തെ പത്ത് ജില്ലകളിൽ ഒൻപതും മഹാരാഷ്ട്രയിലാണ്. 10,787 സാമ്പിളുകളിൽ നിന്ന് 771 വകഭേദം സംഭവിച്ച വൈറസുകളാണ് കണ്ടെത്തിയത്. ഇതിൽ 736 എണ്ണം ബ്രിട്ടണിൽ കണ്ടെത്തിയതിനും 34 എണ്ണം ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസുകൾക്കും ഒരെണ്ണം ബ്രസീലിൽ കണ്ടെത്തിയ വൈറസുകൾക്കും സമാനമാണ്.
സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വൻസിംഗും എപ്പിഡെമോളജിക്കൽ പഠനങ്ങളും തുടരുകയാണ്. എന്നാൽ ചില സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതിന് പുതിയ വൈറസുകളുടെ സാന്നിധ്യവുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16