Quantcast

മോദി ബംഗ്ലാദേശില്‍; വ്യാപക പ്രതിഷേധം

രാജ്യത്തിന്‍റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും

MediaOne Logo

Web Desk

  • Published:

    26 March 2021 8:17 AM GMT

മോദി ബംഗ്ലാദേശില്‍; വ്യാപക പ്രതിഷേധം
X

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച മോദിയുടെ വിദേശ പര്യടനത്തിന് വീണ്ടും തുടക്കം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി. രാജ്യത്തിന്‍റെ അമ്പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. മോദിയുടെ സന്ദര്‍ശനത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ധാക്കയിലെത്തിയ നരേന്ദ്രമോദിയെ പ്രധാനമന്ത്രി ഷെയക്ക് ഹസീന സ്വീകരിച്ചു. യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു.

അതേ സമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ധാക്കയില്‍ ഉയരുന്നത്. ടി​യ​ര്‍ ഗ്യാ​സും റ​ബ്ബ​ര്‍ ബു​ള്ള​റ്റും ഉപയോഗിച്ച് പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നേ​രി​ട്ടു. വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന​ങ്ങ​ളു​മാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. മോ​ദി​യു​ടെ മു​സ്‌​ലീം വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ന് മോ​ദി പ്രേ​രി​പ്പി​ച്ചു​വെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ ആ​രോ​പി​ക്കു​ന്നു. ക​ല്ലേ​റി​ല്‍ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 33 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 40ഒൊ​ളം പ്ര​ക്ഷോ​ഭ​ക​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​തി​ല്‍ 18പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മോദിയെ ക്ഷണിച്ച പ്രധാനമന്ത്രി ഷെയ്ക് ഹസീനക്കെതിരെയും പ്രതിഷേധമുയരുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story