മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം
ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്
മുംബൈയിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. രണ്ടു രോഗികള്‍ മരിച്ചു. ഡ്രീംസ് മാൾ സൺറൈസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 12:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു.
സംഭവസമയം 70ൽ അധികം രോഗികൾ ഇവിടെയുണ്ടായിരുന്നുവെന്നും രണ്ടുപേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിനായി ഇരുപത്തിരണ്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ ആരും മരിച്ചില്ലെന്നും കോവിഡ് ബാധിച്ചു മരിച്ചവരാണ് ഇവിടെയുണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മാളില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആദ്യമായി കാണുകയാണെന്നും ഇക്കാര്യത്തില്‍ ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുംബൈ മേയര്‍ കിഷോരി പണ്ഡേക്കര്‍ പറഞ്ഞു.
നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെയാണ് അപകടം.
Adjust Story Font
16