എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കും
എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്
എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഓഹരിവിറ്റഴിക്കൽ അല്ലെങ്കിൽ വിറ്റഴിക്കാതിരിക്കൽ എന്നിവയിൽ ഒന്ന് തെരഞ്ഞെടുക്കുകയായിരുന്നില്ല. മറിച്ച് ഓഹരി വിറ്റഴിക്കണമോ അടച്ചുപൂട്ടണോ എന്നതിലായിരുന്നു തെരഞ്ഞെടുപ്പ്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ട്. സ്ലേറ്റ് വൃത്തിയാക്കിയ ശേഷം വരയ്ക്കേണ്ടതുണ്ട്. ഇത് പുതിയ വീട് തീർച്ചയായും കണ്ടെത്തണം- മന്ത്രി പറഞ്ഞു.
'' 64 ദിവസത്തിനുള്ളില്‍ ലേലം വിളിക്കുമെന്ന് ചുരുക്ക പട്ടികയിലിട്ട ലേലക്കാരെ അറിയിക്കും". തിങ്കളാഴ്ചത്തെ അവസാന യോഗത്തിലായിരുന്നു ഈ തീരുമാനം. ഇത്തവണ ഒരു മടിയുമില്ലാതെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
Adjust Story Font
16