Quantcast

പാത്രം കൊട്ടലും ജനതാ കര്‍ഫ്യൂവും വരും തലമുറ എക്കാലവും ഓര്‍മിക്കും: നരേന്ദ്ര മോദി

മന്‍ കി ബാത്തിന്‍റെ 75-ാം പതിപ്പില്‍ ആയിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം.

MediaOne Logo

Web Desk

  • Published:

    28 March 2021 9:28 AM GMT

പാത്രം കൊട്ടലും ജനതാ കര്‍ഫ്യൂവും വരും തലമുറ എക്കാലവും ഓര്‍മിക്കും: നരേന്ദ്ര മോദി
X

കോവിഡിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ രംഗത്തെ പോരാളികള്‍ക്ക് ആദരം അര്‍പ്പിച്ച് രാജ്യം ചെയ്ത കാര്യങ്ങള്‍ വരും തലമുറ എക്കാലവും ഓര്‍ക്കുമെന്ന് നരേന്ദ്ര മോദി. മന്‍ കി ബാത്തിന്‍റെ 75-ാം പതിപ്പില്‍ ആയിരുന്നു നരേന്ദ്രമോദിയുടെ പരാമര്‍ശം. മന്‍ കി ബാത്ത് വിജയകരമാക്കിയതിനും അതിന് പിന്നിലെ മികച്ച പങ്കാളിത്തത്തിനും എല്ലാ ശ്രോതാക്കള്‍ക്കും മോദി നന്ദി പറയുകയും ചെയ്തു.

അച്ചടക്കത്തിന്‍റെ അസാധാരണ ഉദാഹരണമായാണ് ജനത കര്‍ഫ്യൂവിനെ ലോകം വീക്ഷിച്ചതെന്ന് പറഞ്ഞ പ്രധാനമന്ത്രി പാത്രംകൊട്ടി കോവിഡ് പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചത് വരുംതലമുറകള്‍ എക്കാലവും ഓര്‍മിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട നരേന്ദ്രമോദി ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നൂറു വയസ്സിന് മുകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചതിനെ അഭിനന്ദിച്ചു. ഉത്തര്‍പ്രദേശിലെ ജൗന്‍പുരില്‍ 109 വയസ്സുള്ള സ്ത്രീ വാക്‌സിന്‍ സ്വീകരിപ്പോള്‍ ഡല്‍ഹിയില്‍ 107 വയസ്സുള്ളയാളും സ്വമേധയാ വാക്‌സിന്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പുതിയ ബദലുകൾ സ്വീകരിക്കുമെന്നും, പരമ്പരാഗത കൃഷിക്കൊപ്പം പുതിയ കണ്ടുപിടുത്തങ്ങൾ ഒരുപോലെ പ്രധാനമാണെന്നും മോദി പറഞ്ഞു. ഇന്ത്യൻ കാർഷിക മേഖലയിലെ നവീകരണം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി തേനീച്ച വളർത്തൽ ഒരു ബദലായി ഉയർന്നുവരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപ്പണില്‍ വെള്ളിമെഡല്‍ നേടിയ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധുവിനെയും പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ അഭിനന്ദിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story