Quantcast

ബിജെപിയെ ബംഗാളില്‍ നിന്ന് പുറത്താക്കണമെന്ന് മമത; വികസനം വേണമെങ്കില്‍ മമതയെ തോല്‍പ്പിക്കണമെന്ന് അമിത് ഷാ

നന്ദിഗ്രാം അടക്കം ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് മറ്റന്നാൾ ബൂത്തിലെത്തുക.

MediaOne Logo

Web Desk

  • Published:

    30 March 2021 2:44 PM GMT

ബിജെപിയെ ബംഗാളില്‍ നിന്ന് പുറത്താക്കണമെന്ന് മമത; വികസനം വേണമെങ്കില്‍ മമതയെ തോല്‍പ്പിക്കണമെന്ന് അമിത് ഷാ
X

മറ്റന്നാള്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. നന്ദിഗ്രാം അടക്കം ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് മറ്റന്നാൾ ബൂത്തിലെത്തുക. ബിജെപിയെ നന്ദിഗ്രാമിൽ നിന്നും ബംഗാളില്‍ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. മമതയെ നന്ദിഗ്രാമിൽ തോൽപ്പിച്ചാലേ വികസനം സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉൾപ്പെടുന്നതിനാൽ, 30 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നിർണായകമാണ്. അടുത്തകാലം വരെ മമതയുടെ വിശ്വസ്തനും സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവുമാണ് സുവേന്ദു അധികാരി. ബംഗാളില്‍ മാറ്റം സാധ്യമാകണമെങ്കില്‍ സുവേന്ദു അധികാരി ജയിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നുണ പ്രചാരകയായ മമത തൊഴിലില്ലായ്മ അടക്കമുള്ളവയില്‍ മൌനം പാലിക്കുകയാണെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ടിഎംസിയും ബിജെപിയും സംസ്ഥാനത്തെ മതേതര സ്വഭാവം നശിപ്പിച്ചു എന്ന് മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ കുറ്റപ്പെടുത്തി.

രണ്ടാം ഘട്ടത്തിൽ 39 മണ്ഡലങ്ങൾ ബൂത്തിലെത്തുന്ന അസമിൽ 345 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വികസനം ഉയർത്തി ബിജെപി പ്രചാരണം തുടരുമ്പോൾ സിഎഎ ആണ് കോൺഗ്രസിന്‍റെ മുഖ്യ പ്രചാരണ വിഷയം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story