Quantcast

രാഷ്ട്രപതി ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    30 March 2021 2:14 AM GMT

രാഷ്ട്രപതി ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും
X

രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാകും. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് രാഷ്ട്രപതിയെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വ്യത്തങ്ങൾ അറിയിച്ചു.

രാഷ്ട്രപതി ഒപ്പുവക്കേണ്ട ഫയലുകൾ പരിഗണിക്കുന്നത് മാറ്റിവക്കും എന്നല്ലാതെ പതിവ് നടപടിയിൽ മാറ്റമില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ പറഞ്ഞു. വയറു വേദനയെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എന്‍.സി.പി നേതാവ് ശരത് പവാർ നാളെ പിത്താശയ സംബന്ധിയായ ശസ്ത്രക്രിയക്ക് വിധേയനാകും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story