Quantcast

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയെ വിശ്വസിക്കരുത്, വാക്‌സിനുകള്‍ സുരക്ഷിതം: ഹര്‍ഷവര്‍ധന്‍

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍.

MediaOne Logo

Web Desk

  • Published:

    30 March 2021 1:53 PM GMT

വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയെ വിശ്വസിക്കരുത്, വാക്‌സിനുകള്‍ സുരക്ഷിതം: ഹര്‍ഷവര്‍ധന്‍
X

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ട് കോവിഡ് വാക്‌സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ നുതന്‍ ഗോയലിനൊപ്പം ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് രണ്ടിനാണ് വാക്‌സിന്റെ ആദ്യ ഡോസ് മന്ത്രി സ്വീകരിച്ചത്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണ്, വാക്‌സിനുകളെ കുറിച്ച് ഇനിയും സംശയമുള്ളവരോട് വാട്ട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കരുതെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. വാക്‌സിനേഷനു ശേഷം രോഗം ബാധിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്- വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും രോഗം ബാധിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 271 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story