കർഷക സമരം അടുത്തഘട്ടത്തിലേക്ക്; മെയ് മാസത്തില്‍ പാർലമെന്‍റ് മാർച്ച്
പാര്‍ലമെന്‍റ് മാർച്ച് സമാധാനപരമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.
ഡല്‍ഹി അതിര്‍ത്തിയില്‍ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന ആയിരക്കണക്കിന് കർഷകർ അവരുടെ സമരം വീണ്ടും ശക്തമാക്കുന്നു. നാലു മാസം സമരം ചെയ്തിട്ടും സർക്കാറിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാവാത്തത് കൊണ്ടാണ് കർഷക കൂട്ടായ്മ സമരം വീണ്ടും ശക്തമാക്കാൻ തീരുമാനിച്ചത്. മെയ് ആദ്യപകുതിയിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് 40 കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കർഷക സംഘം അറിയിച്ചു.
പാർലമെന്‍റ് മാർച്ചിൽ കർഷകരെ കൂടാതെ തൊഴിലാളികളും സ്ത്രീകളും ദളിത്-ആദിവാസി സംഘടന പ്രവർത്തകരും, തൊഴിൽ രഹിതരായ യുവാക്കളും അങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവർ അണിനിരക്കുമെന്ന് കർഷക കൂട്ടായ്മ അറിയിച്ചു. തികച്ചും സമാധാനപരമായിരിക്കും മാർച്ച് എന്നും സംഘാടകർ അറിയിച്ചു.
നാളെ മുതൽ സമരം കൂടുതൽ ശക്തമാകുമെന്നും ഏപ്രിൽ പത്തിന് 24 മണിക്കൂർ കെ.എം.പി. എക്‌സ്പ്രസ് ഹൈവേ തടയുമെന്നും കർഷകർ അറിയിച്ചു. നേരത്തെ ഫെബ്രുവരി ഒന്നിന് തീരുമാനിച്ചിരുന്ന പാർലമെന്‍റ് മാർച്ച് റിപ്ലബിക്ക് ദിനത്തിൽ നടത്തിയ ട്രാക്ടർ മാർച്ചിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.
Adjust Story Font
16