സ്ഥാനാർഥിയുടെ വാഹനത്തിൽ ഇവിഎം: മണ്ഡലത്തില്‍ റീ പോളിങ്, നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍
പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പൊളിന്‍റെ വാഹനത്തിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്
അസമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽ ഇവിഎം മെഷീൻ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഇവിഎം കൊണ്ടുവന്ന ബൂത്തിൽ റീപോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. നാല് ഉദ്യോഗസ്ഥരെ കമ്മീഷൻ സസ്പെൻഡ് ചെയ്തു. അസമിൽ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അസമിലെ കരിംഗഞ്ചിലാണ് സംഭവം. രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായ ശേഷം ഇന്നലെ രാത്രിയോടെ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് കൊണ്ടുപോയത് ബിജെപി നേതാവിന്‍റെ വാഹനത്തിലാണ്. പത്താർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പൊളിന്‍റെ വാഹനത്തിലാണ് വോട്ടിങ് യന്ത്രം കണ്ടെത്തിയത്.
പ്രതിപക്ഷ പാർട്ടി പ്രവർത്തകർ വാഹനം തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥയായതോടെ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. മറ്റൊരു പോളിംഗ് സ്റ്റേഷനിലെ വാഹനമെത്തി വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി.
സംഭവം വിവാദമായതോടെ സ്വകാര്യ വാഹനത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോയ, പോളിംഗ് സ്റ്റേഷനിൽ റീ പോളിംഗ് നടത്തുമെന്ന് കമ്മിഷൻ അറിയിച്ചു. നാല് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി.
വിഷയം ബിജെപിക്കെതിരെ ആയുധമാക്കി പ്രചാരണം നടത്തുകയാണ് കോൺഗ്രസ്. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നോക്കുകയാണെന്നും സ്വാതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ये à¤à¥€ पà¥�ें- അസമില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ ഇവിഎം മെഷീന്‍; വീഡിയോ പുറത്ത്
Adjust Story Font
16