മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരാണോ നിങ്ങള്‍? ഈ 38 സെക്കന്‍ഡ് വീഡിയോ ഒന്നു കണ്ടുനോക്കൂ
ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്
വ്യക്തിശുചിത്വത്തിന്‍റെ കാര്യത്തില്‍ പലരും മുന്നിലാണെങ്കിലും പരിസര ശുചിത്വത്തിന്‍റെ കാര്യത്തില്‍ മിക്കവരും പിന്നിലാണ്. റോഡാകട്ടെ, പൊതുസ്ഥലങ്ങളാകട്ടെ ഒന്നും നോക്കാതെ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാന്‍ ആര്‍ക്കും ഒരു മടിയുമില്ല. പൊതുഇടങ്ങളില്‍ വച്ചിരിക്കുന്ന വേസ്റ്റ് ബിന്നുകള്‍ കണ്ടാല്‍ തന്നെ ഇത് മനസിലാകും. കൊട്ടക്കുള്ളിലുള്ളതിനെക്കാള്‍ അതിന് പുറത്തായിരിക്കും മാലിന്യം. മനുഷ്യര്‍ ഇങ്ങനെ അലസമായി പെരുമാറുമ്പോള്‍ ഒരു കാക്ക മനുഷ്യരെയാകെ ഒരു പാഠം പഠിപ്പിക്കുകയാണ്.. വൃത്തിയുടെ പാഠം.
പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറുകളും കടലാസുകളും അവിടെ സ്ഥാപിച്ച വേസ്റ്റ് ബിന്നില്‍ കൊണ്ടിടുകയാണ് ഒരു കാക്ക. വളരെ കൃത്യതയോടെ ഓരോന്നും സൂക്ഷ്മമായിട്ടാണ് കാക്ക വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നത്. ആ പരിസരം മുഴുവന്‍ വൃത്തിയാക്കിയിട്ടേ പിന്നെ കാക്ക അടങ്ങിയിരുന്നുള്ളൂ.
ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ സുശാന്ത നന്ദയാണ് 38 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മനുഷ്യര്‍ക്ക് നാണമില്ലെന്ന് ഈ കാക്കക്കറിയാം എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ബുദ്ധിയുള്ള കാക്കയെന്നും, വീഡിയോ കണ്ടതില്‍ സന്തോഷമെന്നും വീഡിയോ കണ്ടവര്‍ കുറിച്ചു. പരിശീലിപ്പിച്ചെടുത്ത കാക്കയാണോ ഇതെന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
This crow knows that humans have lost the sense of shame pic.twitter.com/9ULY7qH4T2
— Susanta Nanda IFS (@susantananda3) April 1, 2021
Adjust Story Font
16