പ്രഥമ പരിസ്ഥിതി വകുപ്പ് മന്ത്രി ദിഗ്വിജയ് സിങ് സാല അന്തരിച്ചു
ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിൽ ഒന്നിലേറെ തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി
മുൻ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ വാങ്കനീറിൽ നിന്നുള്ള എം.എൽ.എയുമായ ദിഗ്വിജയ് സിങ് സാല അന്തരിച്ചു. 88 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
1962-67 കാലയളവിൽ സ്വതന്ത്രനായാണ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. 1967-71 കാലയളവിൽ സ്വതന്ത്ര പാർട്ടി അംഗമായി സഭയിലെത്തി. ശേഷം കോൺഗ്രസിൽ ചേർന്ന ദിഗ്വിജയ് സിങ് 1979ലും 1989ലും സുരേന്ദ്രനഗറിൽ നിന്നും എം.പിയായി.
ഇന്ദിര ഗാന്ധി മുൻകൈയെടുത്ത് സ്ഥാപിച്ച പരിസ്തിഥി മന്ത്രാലയത്തിലെ ആദ്യ മന്ത്രിയായിരുന്നു. 1982 മുതൽ 1984 വരെ തൽസ്ഥാനത്ത് പ്രവർത്തിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്ര സഭയിൽ ഒന്നിലേറെ തവണ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി. മുതിർന്ന നേതാവിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Next Story
Adjust Story Font
16