കോവിഡ് പ്രതിരോധത്തിന് അഞ്ചിന ഫോർമുലയുമായി കേന്ദ്രം
പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം
കോവിഡ് പ്രതിരോധത്തിന് അഞ്ചിന ഫോർമുലയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു.
പരിശോധന, സമ്പർക്ക സാധ്യത തടയൽ, ചികിത്സ, മാസ്ക് ധാരണം, വാക്സിനേഷൻ എന്നിവയടങ്ങുന്നതാണ് പുതിയ ഫോർമുല. പ്രതിരോധ നിർദേശങ്ങൾ സംബന്ധിച്ച ബോധവത്കരണ കാമ്പയിൻ നടത്താനും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായി. ഏപ്രിൽ 6 മുതൽ 14 വരെയാണ് കാമ്പയിൻ നടത്തുക. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. അതിനിടെ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നാളെ രാത്രി എട്ട് മണി രാത്രി കാല കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16