കോവിഡ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്കേർപ്പടുത്തി ന്യൂസിലാൻഡ്
ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് പ്രധാനമന്ത്രി ജസീന്ത
വെല്ലിങ്ടൺ: കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ സ്വന്തം പൗരന്മാർക്ക് അടക്കം ഇന്ത്യയിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും താൽക്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. ഓക്‌ലാൻഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ജസീന്ദ ആർഡെൻ ആണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രിൽ 11 മുതൽ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ജസീന്ത പറഞ്ഞു. വ്യാഴാഴ്ച രാജ്യാതിർത്തിയിൽ 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. തുടർന്നാണ് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അതിനിടെ, അതിനിടെ, കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്‌സിൻ നൽകമണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന വാക്‌സിന്റെ അളവ് വർധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.
Adjust Story Font
16