Quantcast

"പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ.."

വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ 'പരീക്ഷാ പെ ചർച്ച'യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

MediaOne Logo

Web Desk

  • Published:

    8 April 2021 3:37 PM GMT

പരീക്ഷാ ചര്‍ച്ച കഴിഞ്ഞെങ്കില്‍ പ്രധാനമന്ത്രി ഇനി ഇന്ധന വില ചർച്ച ചെയ്യൂ..
X

പരീക്ഷാ ചർച്ച നടത്തി തീര്‍ന്നെങ്കില്‍ പ്രധാനമന്ത്രി ഇനി പെട്രോള്‍ - ഡീസല്‍ വിലവർധനയെ കുറിച്ച് ചർച്ചാ പരിപാടി നടത്തട്ടെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാർഥികളുമായി പ്രധാനമന്ത്രി നടത്തിയ 'പരീക്ഷാ പെ ചർച്ച'യോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

വിദ്യാർഥികളുമായുള്ള പ്രധാനമന്ത്രിയുടെ വാർഷിക വെച്ച്വല്‍ സംവാദത്തിനിടെയാണ് പ്രധാനമന്ത്രി കുട്ടികള്‍ക്ക് പരീക്ഷ പേടി മാറ്റാനുള്ള തന്ത്രങ്ങള്‍ ചൊല്ലിക്കൊടുത്തത്. പരീക്ഷകളെ സ്വയം പരിപോഷിക്കാനുള്ള അവസരമായി കാണണമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി അത്യാവശ്യമായി ജനങ്ങളുമായി ചർച്ച ചെയ്യേണ്ടത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ചാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

പരീക്ഷ എഴുതുന്നതിനേക്കാള്‍ പ്രയാസമാണ് ഇന്ന് വാഹനത്തില്‍ എണ്ണയടിക്കുന്നത്. കേന്ദ്ര സർക്കാർ അമിതമായി ചുമത്തിയ നികുതി, എണ്ണവിലയില്‍ വലിയ കുതിപ്പാണ് സൃഷ്ടിച്ചത്. പരീക്ഷ ചർച്ച മാത്രമല്ല, ചെലവുകളെ പറ്റിയും ചർച്ച ചെയ്യു (കർച്ചേ പെ ഭി ഹോ ചർച്ച) എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്തെ ഇന്ധന വിലയിലെ 60 ശതമാനവും നികുതിയും ഡ്യൂട്ടിയും ഉള്‍പ്പെടുന്നതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ഇതിനിടെ ഇന്ധന വില നൂറ് കടന്നിരുന്നു. ​ഇന്ധന വില വർധന തന്നെയും നിസ്സാഹായയാക്കുന്നു എന്നായിരുന്നു നേരത്തെ ധനമന്ത്രി നിർമല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും മുന്‍കെെയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

TAGS :

Next Story